അശാന്തിയുടെ
ശവക്കല്ലറതുറന്നു
നഗ്നതയിലേക്ക്
മിഴികൊരുത്തിരുന്നു
വെളുത്തമാറിൽ
നിന്നൊരുഇരുണ്ട
പഴുതാര
ഇഴഞ്ഞിറങ്ങിപ്പോയി
ചുളിഞ്ഞുപോയമൂക്കുകൾ
അടിവസ്ത്രം
തിരഞ്ഞുപിടിച്ച്
പൊട്ടിച്ചിരിച്ചിരിക്കുന്നത്
ചിതലുകൾ നോക്കിനിന്നു
അടർന്നുതുടങ്ങിയ
മാംസത്തിൽ
പഞ്ഞികെട്ടുകളാൽ
തലോടിരസിക്കുമ്പോൾ
മരണപെട്ടത്
ഒന്നല്ലെന്നും രണ്ടാണെന്നും
മൊഴിഞ്ഞനേരം
അവിഹിതത്തിൻ്റെചിരി
പിന്നെയും പടർന്നുപിടിച്ചു
മാംസകൊതിയന്മാർ
കരണ്ടുതിന്നുടൽ
കാഴ്ചയ്ക്കുവയ്ക്കുമ്പോൾ
കുഴിഞ്ഞുപോയകണ്ണുകളിൽ
പുഴു നുളച്ചിരുന്നു
കാഴ്ചകൾ
അസ്തമിച്ചുപോയവർ
പൊള്ളിപ്പിടഞ്ഞു
മിഴിനീരുതിർത്തു
കല്ലറയിലേയ്ക്കെത്തിനോക്കി
ആത്മഹത്യ ചെയ്തു.
വിഷ്ണു പകൽക്കുറി