“എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു.”
കവിതാ രചനയ്ക്കൊപ്പം മാതൃകാപരം പ്രകൃതി സ്നേഹ കർമങ്ങൾ. മരം വെട്ടി
കൈയേറ്റത്തിലൂടെ തരിശുഭൂമിയായ് മാറ്റപ്പെട്ട അട്ടപ്പാടി പാലൂരിനടുത്തുള്ള ബൊമ്മിയാംപടി ഊരിന് അരികിലാണ് സമൂഹ വനവത്കരണം അവരന്നു നടത്തിയത്. 1985-87 കാലത്ത് വനംവകുപ്പിൽനിന്ന് 30 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ’കൃഷ്ണവനം’ പദ്ധതി . പിന്നീട് 100 ഹെക്ടറിലും വനവത്കരണം . സർക്കാർ 25ലക്ഷംരൂപ പദ്ധതിക്ക് വകയിരുത്തിയിട്ടും 20 ലക്ഷംരൂപയിൽ വനം വച്ചു പിടിപ്പിച്ച് ബാക്കിതുക തിരികെനൽകി. ആദരണീയ എൻ.വി. കൃഷ്ണവാര്യർ, കെ.വി. സുരേന്ദ്രദാസ്, ആർ.വി.ജി. മേനോൻ, അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.എം. അബ്രാഹം, തുടങ്ങിയവർ കൃഷ്ണവനപദ്ധതിക്ക് ആദിവാസി സമൂഹത്തോടൊപ്പം നേതൃത്വം .
എൻ.വി. യോടുള്ള ആദരസൂചകമായി കൃഷ്ണവനമെന്ന പേരിട്ടു. ചെടി കിളുർത്ത് ഉറവപൊട്ടി കിളികൾ കൂട്കെട്ടിയ കൃഷ്ണവനത്തിന്റെ ഭാഗങ്ങൾ സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം പിന്നീട് . നീരുറവ വറ്റി. ആഗോള താപനം കൃഷ്ണവനത്തെയും തളർത്തി. 2002 മുതൽ അഹാഡ്സിന് കൃഷ്ണവന ചുമതല . അഹാഡ്സ് പ്രവർത്തനം നിലച്ചതോടെ വനംവകുപ്പിന്റെ അധീനതയില്. അനാസ്ഥ, കെടുകാര്യസ്ഥത,വരൾച്ച.. ഇതൊക്ക കൃഷ്ണവനത്തിന്റെ
മാറ്റുകുറച്ചു എന്നത് ദുര്യോഗം.
മാനസിക ആരോഗ്യം നശിച്ച ഒരുവന്റെ ജല്പനങ്ങൾ.. അത് തിരിച്ചറിഞ്ഞു പുച്ഛിച്ചു തള്ളിയവർ … വിശ്വാസം കൊണ്ട് ആളെ തിരിച്ചറിയാൻ തുനിയാത്തവർ ഒരു സെർച്ചിനും മുതിരാത്തവർ.. അവരോടൊക്കെ ആ നാമം ആവർത്തിച്ചു വിളിച്ചോതി ചിലർ!! ചെയ്തികൾക്ക് വെള്ളപൂശാൻ ബോധപൂർവ്വ വലിച്ചിഴയ്ക്കലുകൾ..!! ഒരു ബലത്തിന്.. !!!
പ്രിയപ്പെട്ട സുഗത ടീച്ചറെ….
അങ്ങയെ… ആ വരികളെ.. തിരിച്ചറിയുന്ന ജനലക്ഷങ്ങൾ എന്നും കൂടെ…
അവഹേളനം ഏതൊക്കെ വിധം ആയാലും ഞങ്ങൾക്ക് വേണം ഞങ്ങളുടെ ഇഷ്ട്ട കവയിത്രിയെ..
………………………………..
“ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു..”