അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ
ശീതളക്കാറ്റുപോലെന്നെത്തഴുകി നീ
പല്ലവി പാടിയില്ലേ
സ്വർണ്ണിമച്ചേലുള്ള മഞ്ജുളേ നിന്നെ ഞാൻ
വാരി പുണർന്നതല്ലേ
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2
തളിരിലക്കുമ്പിളിൽ നേദ്യവുമായി നീ
തൊടുകുറിയിട്ടു നിന്നു
ആതിരക്കുളിരിനാലധരം വിറയ്ക്കുന്ന
ഏഴിലമ്പാലയായി
ഏഴരപ്പൊന്നാന ചന്തമായമ്പലത്തറയിലെ
കൽവിളക്കിൽ
എഴുതിരിയിട്ടൊരാട്ടവിളക്കായി കത്തി
ജ്വലിച്ചു നിന്നു
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2
ശ്രീലകത്തമരുന്ന ശ്രീയെഴും രൂപമായ്
വർണ്ണവിരാജിതയായ്
അരുമയായ് അക്ഷരകൂട്ടായി നീയെന്റെ
കാവ്യസുധാമന്ദിരത്തിൽ
ഇക്കിളിപ്പൂവായി കമ്പനംകൊണ്ടെത്ര
കവനസൂനങ്ങളായി
വർണ്ണപ്പൊലിമയായി എന്റെ സ്വർണ്ണത്ത
ളികയായി
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2
രാപ്പകൽ നീണ്ടൊരായാനന്ദ വേളയിൽ
ആടി തകർത്ത മങ്കേ
നിന്റെ തരളിതമേനിയിൽ നറുനിലാചന്ദ്രിക
വൃന്ദാവനം വരച്ചു
എന്നിട്ടുമെൻമനം തേടിപിടിച്ചു ദളകാന്തി
യിൽ മുകുളഭംഗി
സുകൃതജന്മത്തിന്റെ തരളസരോവരം കള
കളം പാടിവന്നു
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2
പാദസ്വരത്തിന്റെ ഗുംഗുരു നാദമാ നാലകം
കേട്ടതല്ലേ
തമ്പുരാൻ കാവിലെ തന്ത്രിപോലന്നു ഞാൻ
മന്ത്രം ജപിച്ചതല്ലേ
മിന്നാമിനുങ്ങുപോൽ കത്തിജ്വലിച്ചു നീ
എന്നിൽ പടർന്ന രാവിൽ
നേരം വെളുക്കണ്ട അർക്കനുദിയ്ക്കണ്ട
എന്നു ശഠിച്ചതല്ലേ
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2
എങ്ങുനിന്നോയൊരു കുയിലിന്റെ കൂജനം
കേട്ടു വിതുമ്പിയില്ലേ
മംഗളം പാടാതെ നളചരിതമാടുവാൻ മേളം
പെരുക്കി നീയും
കൊട്ടിക്കയറുവാൻ കെട്ടുമുറുക്കി ഞാനു
ജ്ജ്വല താളമായി
സ്വേദകണങ്ങളാ മേനിയിലാറാട്ടു തുള്ളിയി
റ്റഭിഷേകമായി
അറിയാതെയവൾ ചൊല്ലി ഋതുപർണ്ണ ഗായകാ
നളചരിതമാടുവാൻ ഇനിയെന്നു വന്നിടും
(അന്നു നാം കണ്ടതല്ലേ പൊന്നേ മഴയത്ത് കണ്ടതല്ലേ
സന്ധ്യമയങ്ങുന്ന നേരത്ത് വന്നെന്റെ ഒരേയിരുന്നതല്ലേ) 2