(ചെറിയ ഒരു ആക്ഷേപഹാസ്യ കവിത പോസ്റ്റ് ചെയ്യുന്നു. ആരെയും വേദനിപ്പിക്കാൻ അല്ല കേട്ടോ )
പാലം പൊളിക്കണം പാലം പൊളിക്കണം
പാലാരിവട്ടത്തെ പാലം പൊളിക്കണം.
കോടികൾ മുക്കിയതാരാണ് കൂട്ടരേ
കോടികൾ പാലത്തിൻ പേരിലും കട്ടല്ലോ..
പാവം ജനത്തിനെ പാവകളാക്കിയീ
പാലു കുടിപ്പിച്ചു, പാലം വലിപ്പിച്ചു,
പാലാരിവട്ടത്തെ പാലം പണിതിട്ടു
പാലത്തിൻ പേരിൽ അഴിമതി കാണിച്ചു
നാടകം തുള്ളിയുറഞ്ഞു കളിച്ചിട്ടു
കോമരം തുള്ളി പ്രകടനം ചെയ്തിട്ടു
പാലത്തിൽ കണ്ടതു രണ്ടായിരം വിള്ളൽ !!
പാലം പൊളിക്കണം പാലം പൊളിക്കണം
പാലാരിവട്ടത്തെ പാലം പൊളിക്കണം…
പാവം ജനത്തിൻ കഴുത്തു ഞെരിച്ചു
നികുതി പിരിച്ചു കൊഴുത്തു വളർന്നവർ,
പാലാരിവട്ടത്തെ യാത്ര സുഗമമായ് –
തീർക്കുവാനായിട്ടു പാലം പണിതവർ
പാലത്തിൽ മൊത്തം അഴിമതി കൂട്ടികലർത്തി പണിതിട്ടു
പാലം പൊളിക്കുന്നു !!
പൊട്ടിച്ചിരിക്കുവിൻ മാലോകരെ നിങ്ങൾ,
വിഡ്ഢികളായി ചിരിച്ചു രസിക്കുവിൻ,
വോട്ടിന്റെ കാലമെടുത്തു വരുന്നതു ഓർത്തിരുന്നാൽ നന്ന്
നിങ്ങൾക്കും, മക്കൾക്കും.