ഒൻപത് മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ മനസ്സിൻ്റെ സന്തോഷത്തിന് അതിരുകളുണ്ടാകില്ല,അവൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കൊക്കെ മുകളിലാകാം അമ്മയാകുന്നുവെന്ന അവളുടെ ബോധ്യം.അവൻ അച്ഛനാകുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.അവരുടെ സ്നേഹത്തിൻ്റെ മധുരം ഇരട്ടിപ്പിച്ച് ഇരട്ടക്കുഞ്ഞുങ്ങളാണ് എന്ന ആ സ്കാനിംഗ് റിപ്പോർട്ടിൽ അവരൊന്നിച്ച് എത്ര സ്വപ്നങ്ങൾ നെയ്തിരിക്കും?താൻ അച്ഛനാകുന്നുവെന്ന ആഹ്ലാദത്തിൽ അയാൾ വാങ്ങി കൂട്ടിയ കുഞ്ഞുടുപ്പുകൾ, കുഞ്ഞുമെത്തകൾ, അവയെല്ലാം സാക്ഷിയാക്കി “എൻ്റെ കുഞ്ഞുങ്ങളെ കൊന്നതാണ് ” എന്ന് അലമുറയിട്ട്, ആ പിഞ്ച് മൃതശരീരങ്ങൾ നെഞ്ചോട് ചേർത്ത് അയാൾ അവരുടെ കുഴിമാടത്തിലേക്ക് നടന്നു നീങ്ങുമ്പോൾ ആ നെഞ്ചകം തകർന്നിരിക്കാം.അല്ല…തകർന്നു…ഉറപ്പ്.ഇതൊന്നും അറിയാതെ ആ അമ്മ, l C U വിൽ മരണത്തോട് മല്ലടിക്കുന്നു.അവളുടെ ഉപബോധ മനസ്സിൽ താൻ മരിക്കരുത് തൻ്റെ കുഞ്ഞുങ്ങളെ താലോലിക്കണ്ടതാണ് എന്ന ചിന്തകളാകും.നെഞ്ചു തകരുന്ന ചിത്രംഎല്ലാം സഹിക്കാനുള്ള കരുത്തു താങ്കൾക്കും കുടുംബത്തിനും നൽകട്ടെ എന്ന പ്രാർഥന മാത്രം