മാതാവിന്റെ ഗർഭപാത്രത്തിൽ തുടങ്ങി അവസാനശ്വാസം വരെയും നമ്മൾ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ ഒരു മുടക്കവും വിശ്രമവുമില്ലാതെ പ്രവർത്തിക്കുന്ന ശരീരത്തിലെ ഏക അവയവം..!
ശരീരത്തിൽ ക്യാൻസറെന്ന വിഷവിത്തിനു കടന്നുചെല്ലാനാവാത്ത ഏക അവയവം…!
അത്ര പവിത്രമായതുകൊണ്ടുതന്നെയാവും ദൈവം ഹൃദയത്തെ ശക്തമായ നെഞ്ചിൻകൂടിനുള്ളിൽ തന്നെ ഭദ്രമായി സ്ഥാപിച്ചുതന്നത്‌..!
പക്ഷെ നമ്മളോ..?
ആ ഹൃദയത്തെ ചവറ്റുകൊട്ടയെക്കാൾ മലിനമാക്കി മാറ്റുന്നു.
അറിഞ്ഞോ അറിയാതെയോ എന്തൊക്കെയാണ് നമ്മൾ അതിൽ നിറച്ചുവെക്കുന്നത് ?
വിദ്വേഷം
പക
വെറുപ്പ്
കോപം
ശത്രുത
അങ്ങിനെ അങ്ങിനെ,
ഇറച്ചിയും മുട്ടയും എണ്ണപ്പലഹാരങ്ങളുമൊക്കെ കുറച്ച്‌, കൃത്യമായ വ്യായാമം ചെയ്തു മരണംവരെ ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതുപോലെ മുകളിൽ പറഞ്ഞ മാലിന്യങ്ങൾ ഹൃദയത്തിൽ നിന്ന് മാറ്റിക്കളഞ്ഞ്‌ പകരം
സ്നേഹം
കരുണ
ദയ
ആർദ്രത
ഒക്കെ നിറച്ചുനോക്കൂ.
ജീവിതകാലം മുഴുവനും അല്ല, നമ്മുടെ കാലശേഷവും ഹൃദയം ജീവിക്കും.
നമ്മുടെ പ്രിയപ്പെട്ടവരുടെ മനസ്സിലൂടെ.❤️
സഹൃദയരായ എല്ലാസുഹൃത്തുക്കൾക്കും
ഹൃദയപൂർവ്വം
ഹൃദയദിനാശംസകൾ…. ❤️

By ivayana