ഞാൻ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം റിയാദിൽ നിന്നും നാട്ടിലെത്തി പ്രവാസികൾക്കായി കൊച്ചി എയർപോർട്ടിൽ ടാക്സി സർവീസ് ആരംഭിച്ചത് മുതൽ കേൾക്കാൻ തുടങ്ങിയ പേരുകളിൽ ഒന്നാണ് മിറാഷ് മൺസൂർ എന്ന്. പക്ഷെ നേരിട്ടോ , ഫോണിൽ കൂടിയോ പരിചയപ്പെടാൻ സാധിച്ചില്ല. അതിനൊരു അവസരം കിട്ടിയില്ല. പിന്നെയാവട്ടെ എന്ന് കരുതി. നിങ്ങൾ ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല. റിയാദ്_ടാകിസിന്റെ സജീവ പ്രവർത്തകനും , കോവിഡ് സമയത്ത് മനുഷ്യർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിൽ മുന്നിൽ തന്നെ ഉണ്ടായിരുന്ന ജീവകരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നിങ്ങളുമായി നേരിട്ട് സൗഹൃദം സൃഷ്ട്ടിക്കാൻ കഴിയാതെ പോയതിൽ നഷ്ടബോധം തോന്നുന്നു.ഇന്നലെ രാത്രി കായംകുളം പോയപ്പോൾ നിങ്ങളായിരുന്നു മനസ്സിൽ. മിറാഷ് താങ്കളുടെ പെട്ടെന്നുള്ള പോക്ക് അറിഞ്ഞപ്പോൾ താങ്ങാൻ കഴിയാത്ത വേദനയാണ് തോന്നിയത്. മിറാഷ് നിങ്ങൾ ഞങ്ങളിൽ നിന്നും ഒളിച്ചോടിയ ഈ ദിവസവും നമ്മുടെ നാട്ടിൽ പെരുമഴയായിരുന്നു… മനസ്സുകൊണ്ട് നിങ്ങൾക്കായി കരുതിയ ഒരുപിടിമണ്ണ് വാരിയിട്ട് നിങ്ങളെ നോക്കാതെ, ഞാൻ തിരഞ്ഞു നടക്കുന്നു, ഓർമ്മകളിലും നിങ്ങളുടെ വേർപാടിൻറെ ഈ സന്ധ്യയിലും, അതേ തോരാമഴയിൽ ഞാൻ നന്നായി നനഞ്ഞിരുന്നു. നനഞ്ഞു കുതിർന്നൊട്ടി വിറച്ചിരുന്നു. നിങ്ങളെ സ്നേഹിച്ച ഞങ്ങളെല്ലാവരും..😥നിങ്ങളുടെ പ്രിയപെട്ടവരുടെ , സഹോദരങ്ങളുടെ കണ്ണുനീരായിരുന്നു ഈ ദിവസത്തെ എന്റെ വേദന. ഇക്കൊല്ലത്തെ മഴക്കാലത്ത് മഴയും മിഴികളും തോരുന്നേയില്ലല്ലോ മിറാഷ് ഭായി. നമ്മളൊരിക്കലും ഇങ്ങനെയായിരുന്നില്ല. ഇത്രമേൽ ദുരിതപർവ്വങ്ങൾ താണ്ടിയിട്ടുണ്ടായിരുന്നില്ല. ഇന്ന് രാവിലെ എർപോർട്ടിലെ പാർക്കിങ്ങിൽ വന്നപ്പോൾ പെരുമഴയത്ത് ഞാൻ എന്റെ കാറിൻറെ ഗ്ളാസ് താഴ്ത്തി നിങ്ങളെ തിരഞ്ഞു. ഒരിക്കലും കണ്ടിട്ടില്ല എങ്കിലും നിങ്ങളെ കാണുവാൻ വല്ലാതെ കൊതിച്ചു പോയി. പലവട്ടം നിസ്സഹായനായി ഉഴറി. പലകുറി കറങ്ങി… യാഥാർഥ്യങ്ങളിലേക്ക് പതിയെ മടങ്ങി. നിങ്ങൾ എവിടേക്കാണ് ഇത്രവേഗത്തിൽ പോയത്…?!🙁😥സ്നേഹാശ്ലേഷങ്ങളോടെ, സഹോദര നിങ്ങൾക്ക് വിട…. കണ്ണീർ പ്രണാമങ്ങൾ…….!!!

By ivayana