വീടിനടുത്തുള്ള പറമ്പിൽ തനിയെ കളിച്ചുകൊണ്ടിരുന്ന ആ അഞ്ചു വയസ്സുള്ള പെൺകുട്ടിയെ അയാൾ വിളിച്ചു.
“മോളേ”…’. അവൾ തന്റെ നീണ്ട മുടി പുറകിലേക്ക് വെച്ചുകൊണ്ട് അയാളെ നോക്കി. പിന്നെ പരിചയഭാവത്തിൽ ഓടിച്ചെന്നു.
തന്റെ അച്ഛനെ തിരക്കി വീട്ടിൽ ഇടക്ക് വരാറുള്ള ആ നീണ്ട മൂക്കുള്ള മാമനെ അവൾക്ക് പരിചയം ഉണ്ടായിരുന്നു.”അച്ഛനും അമ്മയും എവിടെ”…’?അയാൾ ചോദിച്ചു.
“അവർ അമ്മാവന്റെ വീട്ടിൽ പോയിരിക്കുവാ”. ‘അവൾ മറുപടി പറഞ്ഞു.”അത്യോ”? ‘പെട്ടെന്ന് ഒരു ഭ്രാന്തൻചിന്ത അയാളിൽ ഒഴിച്ചുകൂടാത്തവിധത്തിൽ കടന്നുകൂടി.
പിന്നെയും അവൾ മാമനോട് പലതും പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അയാൾ അതൊന്നും കേട്ടില്ല.അയാളുടെ ഇടുങ്ങിയ, ചെറിയ കണ്ണുകൾ ആ അഞ്ച് വയസ്സുപ്രായമുള്ള അവളുടെ ഇളംമേനിയിൽ എന്തൊക്കെയോ തിരയുന്ന തിരക്കിലായിരുന്നു.
സംസാരത്തിൽ ഇടക്കിടെ അവൾ പറഞ്ഞുകൊണ്ട് ഇരുന്നു… `”ന്റെ അച്ഛൻ വരുമ്പോ എനിക്ക് നാരങ്ങാ മിഠായി കൊണ്ട് വരും”.., ‘പെട്ടെന്ന് ആയിരുന്നു അയാളുടെ ചോദ്യം. “മോൾക്ക് നാരങ്ങ മിഠായി വേണോ” ?’ `”ആ വേണം”…അവൾ തലയാട്ടി.
അയാളിൽ ഒരു പിശാചിന്റെ പുഞ്ചിരി ഉണർന്നു. അവളുടെ നിഷ്കളങ്കമായ മറുപടികേട്ട് അയാളുടെ മനസ്സ് വേറെ എന്തിനോ തിടുക്കം കാണിച്ചു.”എങ്കിൽ മാമന്റെ കൂടെ വായോ”… അയാൾ നീട്ടിയ കറുത്ത കയ്യിൽ അവൾ പിടിച്ചു.
ഒഴിഞ്ഞ പറമ്പിലെ പൊളിഞ്ഞുകിടക്കുന്ന ഒരു കെട്ടിടത്തിലേക്ക് അയാൾ അവളെയുംകൊണ്ട് പോകുമ്പോഴും അവളുടെ മനസ്സ് നാരങ്ങാമിഠായിയുടെ ഹരം പിടിപ്പിക്കുന്ന രസത്തിനുപിന്നാലെയായിരുന്നു.
അയാളുടെ ഉറച്ച കൈകളിൽ ആ പെൺകുട്ടി അസ്ഥി മുറിയുംവിധത്തിൽ അമർന്നു.അവൾക്ക് ശ്വാസം മുട്ടാൻതുടങ്ങി…”മാമാ…. മിഠായി””തരാം”… അയാൾ അവളുടെ കുഞ്ഞുവായ അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഇരുട്ട്…. നേർത്ത തേങ്ങൽ….അത്ര മാത്രം……… അപ്പോൾ പുറത്ത് ഒരു വലിയ പരുന്ത്ഒരു കോഴിക്കുഞ്ഞിനെനോക്കി വട്ടമിട്ടുപറക്കുന്നുണ്ടായിരുന്നു…………. (അനഘ പ്രദീപ് )
[സമർപ്പണം ;ആറും അറുപതും തിരിച്ചറിയാൻകഴിയാത്ത എല്ലാ ‘മാമൻ’മാർക്കും.)