“വരുവാനില്ലാരുമീ ഒരു നാളുമിവഴി
വിജനമാ വഴിവക്കിലെന്നെനിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്
വെറുതെ മോഹിക്കുമല്ലോ….”
ഓരോ വൃദ്ധ സാധനത്തിന്റെ വാതിൽ പടികളിലും ഈ കാത്തു നിൽപ്പും ഈ രോദനവും നമുക് കേൾക്കാം …കേരളത്തില് ഇന്ന് വൃദ്ധസദനങ്ങള് പെരുകുകയാണ്. ആധുനിക മനുഷ്യന് പല മൂല്യങ്ങളും മറക്കുന്നതിനിടയില് സ്വന്തം മാതാപിതാക്കള് നല്കിയ സ്നേഹവും പരിചരണവും ലാളനയും വിസ്മരിക്കുന്നു. ഏകാന്തതയുടെ തടവറയില് ജീവിക്കുന്നവരെ അഭ്രപാളികളില് കണ്ട് കണ്ണു നിറയ്ക്കുന്നതിന് പകരം സ്വന്തം വൃദ്ധമാതാപിതാക്കളെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തേക്ക് തുറന്നു വിടണം. .നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കി തിരിഞ്ഞു നടക്കുമ്പോൾ കാലം നിങ്ങളോട്പ്പറയും “ഇന്നിന്റെ യുവ ജനമേ ഓർക്കുക ഇന്നു ഞാൻ നാളെ നീ “
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് ] 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.
വൃദ്ധസദനങ്ങൾ തേടിയലയുന്ന മക്കൾ മാതാപിതാക്കൾക്കായി ഒരു ദിനം കരുതിവെയ്ക്കുന്നു – വൃദ്ധദിനം!! നമുക്കോരോരുത്തർക്കും ഇതോരോർമ്മപ്പെടുത്തലാണ്, നിസ്സഹായ വാര്ദ്ധക്യം മുന്നില് നില്ക്കുമ്പോള് പുറം തിരിഞ്ഞു നില്ക്കുന്ന നമ്മളോരോരുത്തരും സ്വയം മനസ്സിലെങ്കിലും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു, നാളെ നമ്മുടെ ശരീരത്തെയും മനസ്സിനെയും വാര്ദ്ധക്യം ബാധിക്കുമെന്ന സത്യം.
സമൂഹത്തിലെ കർമ്മശേഷിയുള്ള പൗരൻമാരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധ ദിനം .