ഉള്ളിൽ കിടന്ന്
വിങ്ങി വീർക്കുന്ന
നെറികേടുകൾ
മുഖ കമലത്തെ
വികൃതമാക്കുന്നുവോ –
യെന്ന്
സംശയിക്കുമ്പോഴാണ്
കണ്ണാടിയോട്
നാമൊരു
വിശകലനം
തേടുന്നത്..
വെന്തു നീറുന്ന
നൊമ്പരങ്ങൾ
അപരൻ്റെ
മൈസ്ക്രോസ്കോപ്പിൽ
പതിയും മുമ്പ്
കഴുകിക്കളയാനാണ്
കണ്ണാടിയോടെല്ലാം നാം
തുറന്നു ചോദിക്കുന്നത്..
ചങ്ങാതിയുണ്ടെങ്കിലാണ്
കണ്ണാടി വേണ്ടത്
കാരണം
ചങ്ങാതി
ധരിക്കുന്നതിപ്പോൾ
മഞ്ഞക്കണ്ണടയാണ്..
കണ്ണാടിയെ പോലും
സംശയിക്കുന്നവൻ
ചങ്ങാതിക്കു മുമ്പിലെങ്ങനെ
മുഖം
അനാവൃതമാക്കും..

  • സെയ്തലവി വിളയൂർ

By ivayana