പല്ലില്ലാത്ത മോണ കാട്ടി
ഗാന്ധിജി ചിരിക്കുന്നു
വിരിമാറുനോക്കി പ്രാണനൂറ്റി
ഗോഡ്സേമാർ ചിരിക്കുന്നു
ഒരൊറ്റയിന്ത്യയെന്ന
സ്വപ്നം കണ്ടുണർന്നവൻ
ഇന്ത്യ രണ്ടായെന്നു കണ്ട്
മനം പൊട്ടിക്കരഞ്ഞവൻ
വാക്കു പോലെ ജീവിതം
വരച്ചു കാട്ടിത്തന്നവൻ
നാടിനെ പ്രാണനായ്
നെഞ്ചോടു ചേർത്തു വച്ചവൻ
വീണ്ടുമൊരു ഗാന്ധിതൻ
പിറവി കാണുവാനിനി
ഭാരതാംബയ്ക്കെന്നോർത്തു
പ്രതീക്ഷയോടെ കാത്തിടാം..