ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്തംബര്‍ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പല്‍ സിനഡില്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ച് വളര്‍ന്ന, വി.സഭയുടെ അംഗങ്ങളുടെ ഉപയോഗത്തിനായി, ജര്‍മ്മന്‍ ഭാഷയില്‍ തയ്യാറാക്കിയ വി. കുര്‍ബാന ക്രമത്തിന് അംഗീകാരം നല്‍കി.

കാലം ചെയ്ത ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ നിര്‍ദ്ദേശപ്രകാരം, ഇതിന്റെ പ്രാരംഭ വിവര്‍ത്തനം നിര്‍വഹിച്ചത് റവ ഫാ. റെജി മാത്യു, പ്രൊഫ. ജോസഫ് പി വര്‍ഗ്ഗീസ് എന്നിവരാണ്. ജര്‍മ്മനിയിലെ ഗൊട്ടിംഗെന്‍ സര്‍വകലാശാലയിലെ, പ്രൊഫ. ഡോ. മാര്‍ട്ടിന്‍ ടാംകെ പരിഭാഷ പരിശോധിച്ച്, ഭാഷാപരമായ തിരുത്തലുകള്‍ വരുത്തി, ജര്‍മ്മന്‍ ഭാഷയിലുള്ള വി. കുര്‍ബാനക്രമം ചിട്ടപ്പെടുത്തി.

സംഗീത നൊട്ടേഷനുകളുള്ള ഇംഗ്ളീഷ് ഗാനങ്ങളും, വി.കുര്‍ബാന ക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടിക്കുവാനും, പ്രസിദ്ധീകരിക്കുവാനും, സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ങ.ഛ.ഇ പബ്ളിക്കേഷന്, പരിശുദ്ധ സുന്നഹദോസ് അനുവാദം നല്‍കി.

By ivayana