കൊവിഡിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താളത്തിലിരുന്ന് ഉറങ്ങിപ്പോയ പ്രലാസി മലയാളി ഒടുവില്‍ നാട്ടിലെത്തി. കൊവിഡിനെ തുടര്‍ന്ന് ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. നിശ്ചയിച്ച വിമാനത്തില്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. വിസ റദ്ദാക്കിയതോടെ ഇയാള്‍ക്ക് പുറത്തേക്കും പോകാന്‍ കഴിയാതെ വന്നതോടെ ഒരു രാത്രിയും പകലും വിമാനത്താവളത്തില്‍ ഇയാള്‍ക്ക് ചെലവഴിക്കേണ്ടി വന്നിരുന്നു. അതിന് ശേഷമാണ് ഇയാള്‍ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ പി.ഷാജഹാനാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്.
അബുദാബിയിലെ മുസാഫയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഷാജഹാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് ഷാജഹാന്റെ വിസ റദ്ദാക്കിയത്. കെഎംസിസി ചാര്‍ട്ട് ചെയ്ത വിമാനത്തിലായിരുന്നു ഷാജഹാന്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനായി എല്ലാം തയാറായിരുന്നുവെങ്കിലും വിമാനത്താവളത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയതോടെ വിമാനം ഷാജഹാനെ കൂടാതെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ട ദിവസം കൃത്യമായി തന്നെ ഷാജഹാന്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ കോവിഡ് റാപ്പിഡ് ടെസ്റ്റിനും വിധേയനായി. ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെ കാത്തിരുപ്പ് ഭാഗത്ത് ഇരുന്ന ഷാജഹാന്‍ ഉറങ്ങിപ്പോവുകയായിരുന്നു. വിമാനത്താവള അധികൃതര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ ഷാജഹാനെ കൂടാതെ വിമാനം നാട്ടിലേക്ക് പറന്നു.’ഉണര്‍ന്നപ്പോഴാണ് തന്നെ കൂടാതെ വിമാനം നാട്ടിലേക്ക് പോയകാര്യം ഷാജഹാന്‍ അറിയുന്നത്. തുടര്‍ന്ന് വിമാനം ചാര്‍ട്ട് ചെയ്ത കെഎംസിസി അധികൃതരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ തന്നെ ഇരിക്കേണ്ടിവരികയായിരുന്നു