സർ….
ഇന്ത്യയിൽ തന്നെ ടൂറിസ്റ്റ് മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം. ഓരോ വിദേശികളെയും , സ്വദേശികളെയും കൊണ്ട് ഞങ്ങൾ ഒരേ സമയം ഡ്രൈവറായും , ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തു വരുന്നു. വരുന്നവർക്ക് വേണ്ട എല്ലാ സുരക്ഷിതത്വവും ഞങ്ങൾ നൽകുകയും ചെയ്യുന്നുമുണ്ട്.
എന്നാൽ കഴിഞ്ഞ കുറേകാലമായി കേരളത്തിലെ ട്രാവല്‍സ് ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍ ഓഫീസുകളും ഹോളിഡേ ഓഫീസുകളും ടാക്സി ഡ്രൈവര്മാരോട് അനീതിയാണ് കാണിക്കുന്നത്. 150 കിലോമീറ്റർ ഓടുമ്പോൾ 1600 രൂപയും , ചിലർ 150 കിലോമീറ്റർ ഓടുന്നതിന് 1500 ഒക്കെയാണ് ടാക്സി വാടക നൽകുന്നതു. അതും ആഴ്ചകൾ കഴിഞ്ഞാണ് അകൗണ്ടിൽ തരുന്നത് തന്നെ. ഓരോ കാറിൽ നിന്നും ആയിരകണക്കിന് രൂപ വരുന്നവരുടെ കയ്യിൽ നിന്നും ട്രാവൽസ് ഏജന്റുമാർ പിടിച്ചു വാങ്ങുന്നുണ്ട്…!
GST , നൈറ്റ് ബാറ്റ , ടോൾ , പാർക്കിങ്ങ് , വെയ്റ്റിങ് ചാർജ് , കിലോമീറ്ററിന് സെഡാൻ കാറുകൾക്ക് സർക്കാർ നിരക്ക് , തുടങ്ങി ധാരാളം കാശാണ് ട്രാവൽസ് ഏജന്റ് ടൂറിസ്റ്റുകളായ ഗെസ്റ്റുകളുടെ കയ്യിൽ നിന്നും ഈടാക്കുന്നത്. എന്നിട്ട് ടാക്സികാരായ എത്രപേർക്ക് ഇതൊക്കെ ലഭിക്കുന്നുണ്ട്..? ടാക്സിയുടെ പേര് പറഞ്ഞിട്ട് ഗസ്റ്റിന്റെ പക്കൽ നിന്നും ഈടാക്കുന്ന ഈ എമൗണ്ടുകൾ എവിടെ പോകുന്നു..? സ്‌പൈസസ് , മസാജ് പാർലറുകൾ , ജീപ്പ് , തുടങ്ങി ഡ്രൈവർമാരുടെ ഔദാര്യം കൊണ്ട് ഗസ്റ്റിനെക്കൊണ്ട് പോകുന്നിടത്ത് നിന്നും ഡ്രൈവർമാർക്ക് കുറച്ചു കമ്മീഷൻ കിട്ടുന്നത് കൊണ്ട് ഞങ്ങൾ ഇതുവരെ ഒന്നും ചോദ്യം ചെയ്യാറുമില്ലായിരുന്നു. ഇനിയങ്ങോട്ട് ഈ കമ്മീഷനൊക്കെ നിർത്തലാക്കിയാലേ ഞങ്ങൾ പ്രതികരിക്കു എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് ട്രാവൽസ് ഏജന്റുമാർ റൈറ്റ് കൂട്ടാത്തതു. അതൊന്നും ഒരിക്കലും നിർത്തലാക്കാനും പോകുന്നില്ല എന്നതാണ് വസ്തുത. ഇ
തിന് പുറമെ ഹോട്ടൽ ബുക്കിങ് , ഹൌസ് ബോട്ട് ബുക്കിങ് ങ്ങി വേറെയുമുണ്ട്. കൂടാതെ അവരുടെ സർവീസ് ചാർജ് ഭീമമായൊരു എമൗണ്ടാണ് ഏജന്റുമാർ ഈടാക്കുന്നത്. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല അതുകൊണ്ട് അത് ചർച്ച ചെയ്യേണ്ട കാര്യവുമില്ല….!ഇതിൽ ലൈസൻസില്ലാത്ത അധികൃത ട്രാവല്സുകള്ക്കൊപ്പം , ലൈസന്സുള്ളവരുമുണ്ട്. ഒരു വര്‍ഷം ഏതാണ്ട് നികുതിയിനത്തില്‍ ഒരു ടൂറിസ്റ്റ് ട്രാവൽസ് കോടികളോ , ലക്ഷകണക്കിന് രൂപയോ മറ്റുമാണ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നത്. ഇത്രയും വരുമാനമുള്ള ട്രാവല്സുകള് എന്തുകൊണ്ടാണ് ടാക്സി ഗൈഡുകളെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്.? ഇതിനൊരു അവസാനം വേണം. സർക്കാർ നിശ്ചയിച്ച കിലോമീറ്റർ ചാര്ജും , വെയ്റ്റിങ് ചാര്ജും ഓരോ ട്രാവൽസും ഓരോ വണ്ടിക്കും നൽകിയാൽ മാത്രമേ ഇവിടെ ടാക്‌സികൾ കിട്ടുകയുള്ളു എന്നൊരു തീരുമാനം എടുക്കാൻ സമയമായി.?
തുച്ഛമായ നിരക്കിൽ ട്രാവൽസുകാരന്മാർ വെച്ചുനീട്ടുന്ന നക്കാപിച്ചയ്ക്ക് ഓടിക്കുന്ന വാഹന ഉടമകൾക്ക് വായ്പ തിരിച്ചടയ്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കും തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിലേക്കും ഭീകരമായ പട്ടിണിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. പാക്കേജ് ടൂറുകള്‍ സംഘടിപ്പിക്കുന്ന അനധികൃത ഏജന്‍സികള്‍ വന്‍തുക പാക്കേജിന് വാങ്ങി വാഹന ഉടമകളെയും , തൊഴിലാളികളെയും ചൂഷണം ചെയ്യുന്നുണ്ട്. അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാരെയും ട്രാവല്‍സ്, ഹോളിഡേയ്‌സ് ഏജന്‍സികളെയും നിയന്ത്രിക്കാന്‍ തയ്യാറാകണം.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കേരളത്തിലെ ടാക്സി യൂണിയനുകൾ തെയ്യാറാകുകയും ഈ വിഷയവുമായി ബന്ധപ്പെട്ട് കളക്ടര്‍, ആര്‍.ടി.ഒ. തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയും വേണം…..!സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ടൂറിസ്റ്റ് ട്രാവൽ ഏജന്റുമാർ സൃഷ്ടിക്കുന്ന പകല്‍ കൊള്ളകള്‍ അവസാനിപ്പിക്കണം. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളെയും, ഓപ്പറേറ്റര്‍മാരെയും , ഡ്രൈവര്മാരെയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന കൊച്ചി കേന്ദ്രികരിച്ചാണ് ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതലും. ഇവരുടെ പ്രലോഭനങ്ങളില്‍ പെടാതെ പോകുന്നവരെയും , വാടക കൂടുതൽ ചോദിക്കുന്ന ഡ്രൈവര്മാരോടും നീ ഇല്ലങ്കിൽ വേറെയാളുകൾ ഉണ്ട് എന്ന ഭീഷണിയാണ്.
സത്യത്തിൽ പ്രാദേശിക തലങ്ങളിലുള്ള അതത് ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി വിനോദസഞ്ചാരികള്‍ക്കോ , ടാക്സി ഡ്രൈവര്മാര്ക്കോ ബന്ധപ്പെടാന്‍ പോലും അവസരം ലഭിക്കുന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ട്രാവൽസ് ഏജന്റുമാരുടെ സ്വാധീനം 90 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. സത്യത്തില്‍ ടൂറിസം മേഖലക്ക് ചരമഗീതം എഴുതുന്നതും ഈ ട്രാവൽസ് ഏജന്റുമാരാണ്…..!വിനോദസഞ്ചാരികളുടെ അടുത്തുകൂടി ഇവരുടെ യാത്രയുടെ ഉദ്ദേശങ്ങള്‍, ഇഷ്ടങ്ങള്‍, കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍ എന്നിവ മനസിലാക്കി അവരെ വലയിലാക്കി പാക്കേജ് ബുക്കിങ് എടുത്തതിന് ശേഷം ടാക്സി ഡ്രൈവർമാരെ കൊള്ളയടിച്ചു കീശവീർപ്പിക്കുകയാണ് ട്രാവല്സുകാർ.
സുത്രശാലികളായ ഇത്തരക്കാരുടെ വാക്കുകളില്‍ ടാക്സി ഡ്രൈവമാരായ സാധുക്കൾ വീഴുന്നത് പതിവാണ്. പല തട്ടിപ്പുകളും പരീക്ഷിക്കാറുള്ള ഇത്തരക്കാര്‍ ഇപ്പോള്‍ കണ്ണുവെച്ചിരിക്കുന്നത് ടാക്സിക്കാരുടെ മൗനത്തിലാണ്. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ ബോധവല്‍ക്കരണത്തിന് ടൂറിസം വകുപ്പ് ഒരുങ്ങണം. കേരളത്തിലെ ചില ടൂര്‍ ഓപ്പറേറ്റര്‍മാരുടെ തട്ടിപ്പിന് അതോടെ അവസാനം ഉണ്ടാകണം. അല്ലങ്കിൽ ടൂറിസം വകുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തട്ടിപ്പ് നാടിന് അപമാനമാണ്. നിസ്സാര തുകയ്ക്ക് ടാക്സി ഓടിപ്പിച്ചും പിഴിഞ്ഞും ഇവർ ഉണ്ടാക്കുന്ന പണത്തിന്റെ ത്രോതസ്സിന് താഴിടാനുള്ള സമയമായി…!
ആഗോള സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളെ ഫലപ്രദവും പ്രായോഗികവും ആയ പദ്ധതികളിലൂടെ നേരിടാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ ടൂറിസം മേഖലകൊണ്ടാണ്. അമേരിക്കയിലേയും യൂറോപ്പിലേയും ജനങ്ങള്‍ വിനോദയാത്രകളില്‍നിന്ന് പിന്മാറിയിട്ടും കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് കോട്ടം ബാധിച്ചില്ലെന്നു മാത്രമല്ല അവസരോചിത ഇടപെടലുകളിലൂടെ മന്ദ്യകാലത്തും വളര്‍ച്ച നേടിയെടുക്കുകയും ചെയ്തു. അതിന് സാധിച്ചത് കുറഞ്ഞ വാടകയിൽ പോലും ഓടാൻ തെയ്യാറായി ട്രിപ്പുകൾ എടുത്ത ടാക്സി ട്രെവര്മാർ ഉണ്ടായത് കൊണ്ടാണ്. കേരളാ ടൂറിസം പതിമൂന്നു ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ട്. അവർക്കൊക്കെ വരുമാനം ഉണ്ടാകുന്നതും ടാക്സി ട്രെവര്മാരുടെ ഇടപെടൽ കൊണ്ട് മാത്രമാണ് എന്നതാണ് വസ്തുത.
വില്പനക്കാരന്റെ ചരക്കുകൾ വിറ്റഴിക്കുന്നത് ടാക്‌സികൾ ഷോപ്പുകൾക്ക് മുന്നിൽ നിർത്തി കൊടുക്കുന്നത് കൊണ്ടാണ്…..!കോവിഡ് മൂലം സഞ്ചാരികളുടെ വരവ് നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായ ഒരു വിഭാഗമാണ് കേരളത്തിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍. അവർ ഇന്നിപ്പോൾ ഉപജീവനത്തിനായി കഷ്ടപ്പെടുകയാണ്. അവരെ സഹായിക്കാൻ ട്രാവൽസ് ഏജന്റുമാരോ , ടാക്സി ട്രെവമാരുടെ കാരുണ്യത്തിൽ ബിസിനെസ്സ് ചെയ്യുന്നവരോ , എന്തിന് സർക്കാരോ ഇല്ല എന്നതാണ് വസ്തുത. ഓട്ടം നിലച്ച് വരുമാനം ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ മറ്റു വഴികളില്ലാതായതോടെ തങ്ങളുടെ വാഹനങ്ങള്‍ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഡ്രൈവര്‍മാര്‍.
നിരവധി ഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ വില്പനശാലകളാക്കി കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ പരിശ്രമിക്കുന്നത്. ചെരുപ്പ്, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കക്കറികള്‍ തുടങ്ങിയ വസ്തുക്കളാണ് പലരും വില്‍ക്കുന്നത്. ഓണ സീസണില്‍ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ഡ്രൈവര്‍മാര്‍. സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് രാജമലയടക്കമുള്ള സ്ഥലങ്ങള്‍ തുറന്നിട്ടും, കൊവിഡ് പിടിമുറുക്കയിതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് കാര്യമായി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവമാര്‍ കുടുംബം പുലര്‍ത്താന്‍ പുതുവഴികള്‍ തേടുന്നത്.
ഇനിയവരോട് ട്രാവൽസ് ഏജന്റുമാർ അനീതിയുടെ ക്രൂരമായ പെരുംകോട്ട കാണിക്കരുത്.കൊവിഡ് വീശിയടിച്ചതോടെ തകർന്നടിഞ്ഞ ജീവിതങ്ങളിൽ ഒരു വലിയ ശതമാനം ടാക്സി ഡ്രൈവർമാരുമുണ്ട്. രോഗഭീതിയിൽ ടാക്സികളെ ആശ്രയിക്കുന്നവർ കുറഞ്ഞതാണ് ഡ്രൈവർമാരുടെ പ്രതിസന്ധി കൂട്ടിയത്. ദൈനംദിന ജീവിതത്തിന് നാണയത്തുട്ടുകൾ എണ്ണിനോക്കേണ്ട സ്ഥിതിയാണ് പലർക്കും. കൊവിഡിന്റെ തുടക്കംമുതൽ ഷഡിലായ വാഹനങ്ങൾ നിരവധിയാണ്. ട്രേഡ് യൂണിയനുകൾ സഹായിച്ചില്ല.
സർക്കാർ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. നേരത്തെ ആഴ്ചയിൽ മൂന്നോ നാലോ ദീർഘ ദൂര യാത്രകൾ കിട്ടുമായിരുന്നു. ചെലവും കഴിച്ച് ലഭിക്കുന്ന തുകകൊണ്ടാണ് കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. എന്നാൽ മാസങ്ങളായി ഓട്ടം നിലച്ചത് ഇരുട്ടടിയായി. സ്വന്തം വാഹനം ടാക്സിയായി ഓടിക്കുന്നവരുടെ പ്രതിസന്ധി ഇരട്ടിയാണ്. ബാങ്ക് ലോണെടുത്ത് വാഹനം നിരത്തിലിറക്കിയ പലരുടെയും തിരിച്ചടവ് മുടങ്ങി. കൊവിഡ് കാലമായതിനാൽ ബാങ്കുകളുടെ സമ്മർദ്ദം കുറവാണെങ്കിലും ഇതുകഴിഞ്ഞാൽ കൂട്ടിവെച്ച തുക എങ്ങനെ അടച്ചുതീർക്കുമെന്ന ആശങ്കയിലാണ് ടാക്സി ഡ്രൈവർമാർ.
ദിവസത്തിൽ രണ്ടായിരം രൂപയുടെ ഓട്ടം ലഭിക്കുമ്പോൾ 600 രൂപയാണ് ഡ്രൈവർമാർക്ക് ലഭിച്ചിരുന്നത്. തുച്ചമായ തുക കൊണ്ട് ജീവിതം തട്ടിമുട്ടി പോകുന്നതിനിടെയാണ് മഹാമാരി പെയ്തിറങ്ങിയത്. ജീവിതം വഴിമുട്ടിയ തൊഴിലാളി കുടുംബങ്ങൾ സഹായത്തിനായി ആരെ സമീപിക്കണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.
നിയമപരമായ മുന്നറിയിപ്പ് : വിനോദ സഞ്ചാരികളെ കൊണ്ട് യാത്ര ചെയ്യുന്ന ടാക്സി ഡ്രൈവർമാർ ഗെസ്റ്റ് എവിടെ നിന്നാണ് വരുന്നതെന്നുള്ള വിവരം ശേഖരിക്കണം, വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയ സഞ്ചാരികളുമായി ബന്ധപ്പെടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം, ഹസ്തദാനം ഒഴിവാക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം, മാസ്‌കുകള്‍ ധരിക്കണം, ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം, യാത്രാ ചെയ്യുമ്പോള്‍ എസി ഒഴിവാക്കണം, വിന്‍ഡോകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം, കൊറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസ തടസ്സം എന്നിവയുള്ള യാത്രക്കാരുള്ള പക്ഷം യാത്രയ്ക്കുശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍, ഫിനോള്‍ ഉപയോഗിച്ച് തുടയ്ക്കുക, സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 ദിശയിലേക്ക് വിളിക്കുക.