കരുതുന്നു ഞാനെന്റെ കരളിനുള്ളിൽ,
കനിവോടെ നിറയുമാ സ്നേഹം..
കന്നിക്കിനാവിന്റെ ചാരുത ചാർത്തിയ ,
കാത്തിരിപ്പിന്റെ സുഖനിമിഷം .
നാളുകൾ എത്ര ഞാൻ എണ്ണിയെണ്ണി,
വേളകൾ എത്ര ഞാൻ തള്ളിനീക്കി,
നിമിഷങ്ങൾ അലസമായ് വീണുറങ്ങി,
പുലരികൾ തെളിയാതെ സ്തബ്ധരായി.
കണ്ണൊന്നടയ്ക്കാതെ വിണ്ണിനെ നോക്കി ,
മൗനമായ് ചിന്തിച്ചിരുന്ന നേരം,
ചന്ദ്രികച്ചാർത്തിലലിയുന്ന നക്ഷത്രം,
എന്നെ നോക്കിക്കണ്ണ് ചിമ്മിനിന്നു.
ഒരു കൊച്ച് തൊട്ടിലെൻ മനസ്സിന്നറയിലും,
സ്നേഹം തുളുമ്പുന്ന ചുംബനവും,
കരുതലും കൂട്ടി ഞാൻ കാത്തിരിപ്പൂ..
മകളേ …നിനക്ക് വേണ്ടി .

By ivayana