നമ്രശിരസ്കരാവുക എന്നത് കവിഭാഷ്യം.

നമ്രശിരസ്കരായി നാമിന്ന്. യാത്രകളില് , അടുക്കളയില് മുഖം കുനിച്ചാണ് നമ്മളിന്ന്. ദിനം പ്രതി നമ്മുടെ ടൈപ്പിങ് സ്കില് ഇംപ്രൂവാവുന്നു.മൊബൈലും, ലാപും അടിച്ച്പൊട്ടിച്ച് വലിച്ചെറിയണമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടില്ലേ?? എല്ലാ ഓണ്ലൈന് ബന്ധങ്ങളും വെടിഞ്ഞുള്ള ഒരു തരം ഡിജിറ്റല്‍ ആത്മഹുതി.

പക്ഷേ നമുക്കും അതിന് കഴിയാറില്ല. ഇഷ്ടവരികളും സന്കടങ്ങളും അഭിപ്രായങ്ങളും ആത്മപ്രശംസകളും സ്റ്റാറ്റസില്‍ കുത്തിനിറച്ച്, പ്രൊഫൈല്‍ പിക്ചര്‍ മാറ്റിമാറ്റി ആത്മരതിയില്‍ അഭിരമിക്കുന്നതിന്റെ ഹരം അത് പറഞ്ഞറിയിക്കാനാവാത്തത്. പ്രത്യയശാസ്ത്രങ്ങളിലെ നിലപാടുകളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ സഹിഷ്ണുത നഷ്ടപ്പെട്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചെളികള്‍ വാരിയെറിഞ്ഞ് മറ്റുള്ളവരുടെ വാളുകള്‍ കൂടി വൃത്തികേടാക്കുന്ന രംഗങ്ങള്‍ കണ്ടു മടുത്തെങ്കിലും പിന്നെയും സ്‌ക്രോള്‍ ചെയ്ത് സ്‌ക്രോള്‍ ചെയ്ത് ചികഞ്ഞുകൊണ്ടേയിരിക്കും.

ട്രോളുകളും, സൈബര്‍ പോരാളികളുടെ തള്ളും ത്തല്ലും കണ്ട് മനം മടുക്കുകയും കാഴ്ച മങ്ങുകയും ചെയ്തിട്ടും!!. എത്രയെത്ര വിലപ്പെട്ട മണിക്കൂറുകളാണ് വിരല്‍ത്തുമ്പിലൂടെ ഇങ്ങനെ നമുക്ക് നഷ്ടമാവുന്നത്?. ഒർജിനലുകളെ മറന്നു ഫോട്ടോസ്റ്റാറ്റ് സൗഹൃദങ്ങളെ നെഞ്ചേറ്റി.. നമ്മുടെ കൂരയിലെ ചില്ലുജാലകത്തിലൂടെ പുറത്തെക്കൊന്നു നോക്കിനിന്നിട്ട് നാളെത്രകഴിഞ്ഞു?. വല്ലികള്‍ പടര്‍ന്നു കയറുന്ന മതിലിനപ്പുറത്തുള്ള വിണ്ണില് പാറുന്ന വെണ്‍മേഘങ്ങള് നമ്മുടെ ശ്രദ്ധയിലിപ്പോള് എത്താറേയില്ലല്ലോ.

ഒരുമിച്ചിരിക്കുമ്പോള് പരസ്പരം മുഖത്തു നോക്കി സംസാരിക്കാനുമില്ല ഏറെ നേരം. പൂത്തു വിടറ്ന്നു നില്‍ക്കുന്ന പൂക്കളെയും മരക്കൊമ്പില് ചേക്കേറുന്ന കിളികളെയും നോക്കാറേയില്ല. പകരം ആരൊക്കെയോ പോസ്റ്റിയ ഡിജിറ്റല്‍ പൂക്കളെ ,പുഴകളെ ഹൃദ്യമെന്ന് കമന്റാനാണ് വ്യഗ്രത. അടുപ്പിലേറ്റുന്ന പാത്രങ്ങളില് ഉപ്പിടുംമുമ്പ് അതിന്റെ ചിത്രമെടുത്തയക്കാനാണ് ഇന്ന് ധൃതി.

പലരും കാണുമെന്ന പ്രതീക്ഷയില്‍ ലൈക്കിയും കമന്റിയും നിര്‍വൃതിയടയല്. ആരൊക്കെ കമന്റി?, ആരൊക്കെ കമന്റാതിരുന്നൂ? എന്നൊക്കെ കണക്കെടുക്കാനും മുതിരുന്നു. കുടുംബാംഗങ്ങളോടും, അയല്പക്കസൌഹൃദങ്ങളോടും കുശലാന്വേഷണങ്ങള് പരിമിതമാവുന്നൂ ഇന്ന്. അറിവുകളും അനുഭവങ്ങളും പന്കിടാനും വര്‍ദ്ധിപ്പിക്കാനും ഒരു പരിധിവരെ മനുഷ്യബന്ധങ്ങളെ ദൃഢമാക്കാനും നവ സാങ്കേതികവിദ്യകൾ സഹായകമാകുന്നു എന്നത് യാഥാര്‍ത്ഥ്യം .

പക്ഷേ നമ്മുടെ ജീവിത രീതികളെ എത്രവേഗമാണ് ഇത് മാറ്റിമറിച്ചത്. ലോകം മുഴുവനായി വ്യാപിച്ചു കിടക്കുന്ന സൗഹൃദവലയങ്ങള്‍. നവ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും കഴിവുകള്‍ പ്രകടിപ്പിക്കാനും പങ്കുവെക്കുവാനും ഒരു ജാലകം കൂടിയാണിത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ അടിമപ്പെട്ടു പോയ പലരും ഇതില്‍ നിന്നെല്ലാം ഒരിക്കലെങ്കിലും വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്,തീറ്ച്ച.

സ്വസ്ഥമായി ഒരിടത്തിരുന്ന് സാങ്കേതികതയുടെ കെട്ടുപാടുകളില്ലാതെ ജീവിതനൈര്‍മല്യം ആസ്വദിക്കണമെന്ന് മോഹിക്കുന്നവരാണ് ഇന്നേറെ. എന്കിലും, രക്ഷപെടാനാവാതെ ഒരുതരം മായിക വലയത്തില്‍ അകപ്പെട്ടതു പോലെ . എന്നിട്ടും നമ്മളില് പലറ്ക്കുമിത് തുറന്ന് സമ്മതിക്കാന് വയ്യ. ഞാനത്ര ഓണ്ലൈന് അഡിക്ടഡ് അല്ലെന്ന് നമ്മള് വീരവാദം മുഴക്കും. .,

മദ്യപാനിയെ പോലെ ന്യായീകരണങ്ങള്താനത്ര കുടിയനൊന്നുമല്ല വല്ലപ്പോഴും സോഷ്യല്/സറ്ക്കിറ് ഡ്രിന്ഗിംസ് മാത്രം എന്നേ ഓരോ മുഴുകുടിയനും പറയാറുള്ളൂ.. എന്നാണൊരു മോചനം?? നമ്മുടെ വാക്കുകളും, ശബ്ദവീചികളും ഗ്രഹങ്ങളിലൂടെ, ഉപഗ്രഹങ്ങളിലൂടെ പറന്ന് നമ്മളില് തന്നെ എത്തുന്ന സാന്കേതികകാലം., കാഴ്ചകൾ കണ്ട് ആനന്ദിക്കാൻ.. മുഖദാവിൽ ഒന്ന് തുറന്നു മിണ്ടാൻ നേരമില്ലാതെ. എന്നാണിതില് നിന്നൊരു മോചനം??

By ivayana