വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28), ആണ് ഒമാനിൽ മരിച്ചത്.സലാലക്ക് സമീപം മിര്‍ബാത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സഞ്ചരിച്ച സ്കൂട്ടറില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു.
ഭാര്യ: ഷറഫുന്നീസ.