നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരുക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറില്‍ ചവിട്ടേറ്റ ടൊവിനോ തോമസിനെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്‍തസ്രാവം കണ്ടെത്തിയതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ സി യുവിലാണ്.
രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പിറവത്തെ സെറ്റില്‍ വച്ച് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.