പട്ടിൽ പൊതിഞ്ഞാലും
പട്ടടയിലെടുത്താലും
കറുത്ത കുലത്തിലെ ജനനം
കരി നക്കിയതു തന്നെ.
അരിക്കലത്തിൻറടിവശം
കറുത്തിട്ട്
അമ്മയെ പോലെ
എന്നെപ്പോലെ
കുലദൈവങ്ങളേ പോലെ…
എന്നിട്ടും മാറ്റി നിർത്തപ്പെടുമ്പോൾ
പാരമ്പര്യം
കളിയാക്കിച്ചിരിക്കും.
കവിത
നിരോധിക്കുന്ന കാലം
വരും
അപ്പോൾ പിറക്കുന്ന കവിതയ്ക്ക്
എൻ്റെ പേരായിരിക്കും
കറുപ്പൻ.
……… താഹാ ജമാൽ

By ivayana