നെല്ലിക്ക മുത്തു പഴുത്ത നാളിൽ
നെല്ലിക്ക തിന്നുവാൻ മോഹമായി
കൂട്ടുകാരോടൊത്തു പോയി ഞാനും
നെല്ലിമരച്ചോട്ടിൻ ചെന്നു നിന്നു.
കൂട്ടുകാരെല്ലാരും ഒത്തുകൂടി
നെല്ലിമരത്തിൻ്റെ ചില്ലയാകെ
കൈ കൊണ്ടു എത്തിപ്പിടിച്ചവരും
നെല്ലിക്ക എല്ലാം പിഴുതെടുത്തു.
ഇതു കണ്ടു മറ്റുള്ള കൂട്ടുകാരും
കലപില ശബ്ദത്തിൽ ഓടിയെത്തി
നെല്ലിക്ക തട്ടിപ്പറിച്ചെടുത്തു.
എല്ലാരും കൂടിട്ടു തർക്കമായി
കിട്ടിയ നെല്ലിക്ക വായി ലിട്ടു
ഒന്നും അറിയാതെ നിന്നു ഞാനും.
വായിൽ ചവർപ്പുപോൽ വന്ന നേരം
തുപ്പി ഞാൻ നെല്ലിക്ക പൂഴിമണ്ണിൽ
പിന്നാലെ വന്നു മധൂരരസം
‘നെല്ലിക്കതുപ്പിയതോർത്തു ഞാനും
ദു:ഖിച്ചിരുന്നു ഞാനേറെ നേരം
നെല്ലിക്ക എന്നോടു ചൊല്ലി മെല്ലെ
ആദ്യം കയ്ക്കും
പിന്നെ മധുരിക്കുമെന്ന്.