രാവേറെയായ് നിനച്ചിരിപ്പതെല്ലാം
വെൺകൊറ്റപൂംകുലപോൽ
വിടർന്നു നിൽപ്പുണ്ടോരോ
കനവുകളിൽ ചിരി മറയാ
കാലങ്ങളിൽ ഇരുവണ്ടിണകളുടെ
ശീൽക്കാര ശബ്ദങ്ങളിൽ….. !
മണ്ണിനടിയിൽ നിന്നും ഉയർന്നു
വരും ഈയലുകളുടെ ഈശലുകൾ –
ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ –
രോർമ എൻ കണ്ണിനാനന്ദമാം
ഒരു നിറചിരി എൻ ജീവിതാനന്ദ –
രേണുക്കളായ് വന്നു
കേളികൊട്ടുമെന്നു നിനച്ചുപോയ്……!
കാലം എറീടും ഒരുച്ചയിൽ
കാലം മാറിത്തീർന്നുപോയൊരു
സായംസന്ധ്യയിൽ കണ്ടുഞാൻ ആ
നറും പാല്പുഞ്ചിരി ഒരുകോണിലൂടെ
വന്നെൻ അകതാരിൽ
ഒരുചെറു നോവായി വന്നു
കോരിയിട്ടു കടന്നുപോയി..!
ചിരിക്കാനാവാതെ നിന്നു
ഞാൻ ആ പഴയൊരോർമ
എൻ ഹൃദയ മഞ്ചത്തിൽ
നിറഞ്ഞുനിന്നരാത്രി…… !
പലപ്പോഴായി എത്തിനോക്കിയ
കിളികുലത്തെ കണ്ടിട്ടും
കാണാതെ നിനച്ചെങ്കിലും
അരികത്തുവന്നു മൊഴിഞ്ഞൂ,
മറക്കില്ലൊരിക്കലും,
എന്നു പറഞ്ഞകലേക്കെങ്ങോ
പാഞ്ഞുപോയി…..!
0
ബിനു. ആർ.