പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു.  67 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.

ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശ്വാസതടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രണ്‍ബീര്‍ കപൂര്‍. 1970 ല്‍ മേരാനാം ജോക്കറിലൂടെയാണ് ഋഷി കപൂറിന്റെ ആദ്യ സിനിമ.

1973 ല്‍ ഡിംപിള്‍ കപാഡിയയ്‌ക്കൊപ്പം ബോബി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു. ഇതിന് ശേഷവും നൂറിലധികം സിനിമകളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ബോബിയിലെ പാട്ടു
ഹിന്ദി രചന ആനന്ദ ബക്ഷി
പരിഭാഷ … G R Kaviyoor

ഞാനൊരു കവിയല്ലെങ്കിലും
നിന്നെ കണ്ടതുമുതൽ എന്തെ
ഞാനെന്തോ എഴുതുവാൻ തുടങ്ങി
നിനക്കത്തിക്കിനെ കാവ്യമെന്നൊന്നും
ഞാൻ പറയാൻ പറയില്ല ഉള്ളിൽ നിന്നും

ഒരു പ്രണയം മൊട്ടിട്ടു നിന്നെ കണ്ടത് മുതൽ
അല്ലയോ മോഹനാഗ്ഗി മണി ബാലെ ഞാൻ
പഠിച്ചുവല്ലോ എങ്ങിനെ പ്രണയിക്കണമെന്നു
ഞാനൊരു കവിയല്ലെങ്കിലും ..!!

കേട്ടിട്ടുണ്ട് പ്രണയമെന്നു പലപ്പോഴും
എന്താണീ പ്രണയമെന്നത്
എനിക്ക് അറിയില്ല അതെന്തെന്നു
ചോദ്യങ്ങൾ ചോദിച്ചു ഞാൻ കുഴഞ്ഞു
കൂട്ടുകാരോടൊപ്പം കഴിഞ്ഞു ശത്രുവിനെ പോലെ

ഞാനൊരു ശത്രുവല്ല ഒരിക്കലുമല്ല
അല്ലയോ പെണ്മണി പൊൻമണി
നിന്നെ കണ്ട മാത്രയിൽ ഞാനറിഞ്ഞു
സൗഹൃദം എന്നും സുഹൃത്തെന്നും
ഞാനൊരു കവിയല്ലെങ്കിലും ..!!

നിന്നെ പ്രണയിക്കാൻ തുടങ്ങിയതോടെ
അല്ലയോ ഈശ്വരന്മാരെ ഈശ്വരിമാരെ
ഞാൻ പ്രാത്ഥിക്കാൻ തുടങ്ങുന്നുവല്ലോ
ഞാൻ നിന്നെ ആരാധിക്കാൻ തുടങ്ങിയല്ലോ

ഞാനൊരു കവിയല്ലെങ്കിലും
നിന്നെ കണ്ടതുമുതൽ എന്തെ
ഞാനെന്തോ എഴുതുവാൻ തുടങ്ങി
നിനക്കത്തിക്കിനെ കാവ്യമെന്നൊന്നും
ഞാൻ പറയാൻ പറയില്ല ഉള്ളിൽ നിന്നും..!!

ജീ ആർ കവിയൂർ സ്വതന്ത്ര പരിഭാഷ ശ്രമം

By ivayana