മടിപിടിച്ചു വിടരുവാൻ
വെമ്പുമെൻ
ഇമയനക്കത്തിൽ
ഞാൻ കണ്ടു മതി മറന്നു,
ചുകന്ന് തുടുത്തൊരാ
പൂർണ്ണ ബിംബത്തേ …..
വിഷലിപ്തമാം തമസ്സിലേ
കണികകൾ വെളുത്തീയം
കണ്ടപ്പോൾ
ഓടിയൊളിച്ചുവോ…?
എന്നിട്ടും മതിയാ
കൺപീലികളേ
ഇറുക്കിയടപ്പിച്ചവൻ
എന്തിനോ –
വേണ്ടി വീണ്ടും ചുമന്ന്
തുടുക്കുന്നിതു …..
പിന്നേയും ?

ഷിബുകണിച്ചുകുളങ്ങര.

By ivayana