പ്രിയമുള്ളവരേ . ഉത്തർ പ്രദേശ് സ്വദേശി . മുഹമ്മദ് അൻസാരിയാണ് .എന്നോടൊപ്പം നിൽക്കുന്നത് .. ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല . എങ്ങിനെയെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരണം .എന്ന ദയനീയമായ അപേക്ഷയാണ് ഡൽഹിയിൽ നിന്നും എന്നെ തേടി എത്തിയത് .. ഒൻപതു വർഷം മുൻപ് . പെട്രോൾ പമ്പിൽ ജോലി എന്ന് പറഞ്ഞാണ് അൻസാരി റിയാദിലെത്തിയത് . കഴിഞ്ഞ എട്ടര കൊല്ലമായി . എല്ലാ മാസവും മുടങ്ങാതെ . 5, 000, രൂപ നാട്ടിലെത്തുന്നുണ്ട് .

എന്നാൽ അൻസാരിയെ കുറിച്ച് ഒരു വിവരവുമില്ല . വർഷങ്ങൾ മുൻപേ എംബസിയിലും മറ്റ് സർക്കാർ തലങ്ങളിലും പരാതി കൊടുത്തു . ഒരു പരിഹാരവുമുണ്ടായില്ല .. അൻസാരിയെ സൗദിയിലേക്കയച്ച ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടാൻ നോക്കി . അവരെല്ലാം എവിടെയാണെന്ന് അറിയില്ല . ഒരു ഫോൺ നമ്പറോ . പാസ്പോർട്ട് കോപ്പിയോ ഒന്നുമില്ല .

എങ്ങിനെ ഞാൻ കണ്ടുപിടിക്കും . ദൈവത്തിൽ മാത്രം പ്രതീക്ഷ അർപ്പിച്ചുകൊണ്ട് . എന്റെ സഹായം തേടി ഞാനുമായി ബന്ധപ്പെട്ടവരോട് ഞാൻ പറഞ്ഞു . നിങ്ങൾക്ക് പൈസ വരുന്ന ബാങ്കിൽ ചെന്ന് ആരാണ് പണം അയക്കുന്നത് എവിടെ നിന്നാണ് അയക്കുന്നത് ഇത്തരം കാര്യങ്ങൾ അന്വേഷിച്ചു വിവരം അറിയിക്കാൻ പറഞ്ഞു . അതിൻപ്രകാരം പിറ്റേ മാസം പൈസ വന്നപ്പോൾ ബേങ്കിലെത്തിയ അൻസാരിയുട പിതാവ് എനിക്ക് ഫോൺ ചെയ്തു . ഞാൻ മാനേജരുമായി സംസാരിച്ചു .അദ്ദേഹത്തിനോട് വിശദമായി ഞാൻ സംസാരിച്ചു .

അദ്ദേഹം എനിക്ക് തന്ന വിവരങ്ങൾ അനുസരിച്ചു അൽ ഖർജിൽ നിന്നുമാണ് പണം അയക്കുന്നതെന്നു മനസ്സിലായി .ഏത് ശാഖയാണെന്നും മനസ്സിലായി . ആ അറിവ് വെച്ച്കൊണ്ട് . റിയാദിൽ നിന്നും ഞാൻ അൽ ഖർജിലെത്തി . അൽ രാജ്‌ഹിയുടെ മെയിൻ ഓഫീസിലെത്തി . എന്റെ കയ്യിലുള്ള ഡീറ്റയിൽസ് മാനേജർക്ക് നൽകി . അദ്ദേഹം പരിശോദിച്ചു . ഏതു ശാഖയാണെന്നു വ്യക്തമാക്കി തന്നു . അവിടെ നിന്നും എട്ടു കിലോമീറ്റർ ദൂരെയുള്ള ബ്രാഞ്ചിലെത്തി രേഖകൾ പരിശോധിച്ചതിൽ നിന്നും പണം അയക്കുന്നയാളുടെ പേരും . ഫോൺ നമ്പറും കിട്ടി . ആ നമ്പറിൽ വിളിച്ചു അതൊരു ബംഗ്ളാദേശി ആയിരുന്നു .

അദ്ദേഹത്തെ നേരിൽ കണ്ടു . അൽഖർജ് സിറ്റിയിൽ നിന്നും 35 . കിലോമീറ്റർ ദൂരെ മരുഭൂമിയിലുള്ള കൃഷിയിടത്തിലാണ് ഞാൻ ചെന്നെത്തിയത് . അദ്ദേഹം പറഞ്ഞു . തൊട്ടടുത്ത കൃഷിയിടത്തിൽ ഒരു ഹിന്ദിയും . പാക്കിസ്ഥാനിയും . സുഡാനിയുമുണ്ട് . അവരുമായി സംസാരിക്കാൻ സാധിക്കില്ല . സൗദി വളരെ മോശപ്പെട്ട ആളാണ് . എനിക്ക് വഴി കാണിച്ചു തന്നു . ഞാൻ തൊട്ടപ്പുറത്തെ മജ്‌റയിലെത്തി . മുന്ന് പേരെയും കണ്ടു . സംസാരിച്ചതിൽ നിന്നും ഞാൻ അന്വേഷിക്കുന്ന അൻസാരി തന്നെയാണ് അതെന്നു മനസ്സിലായി . എന്റെ കൂടെ വരാൻ പറഞ്ഞു അദ്ദേഹം വരാൻ കൂട്ടാക്കിയില്ല . എന്നെ പേടിയാണെന്ന് പറഞ്ഞു . എന്റെ വാക്കുകളൊന്നും കേൾക്കാതായപ്പോൾ ഞാൻ അൻസാരിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു .

അൻസാരിയുടെ കയ്യിൽ ബലമായി പിടിപ്പിച്ചു . കുറച്ചു സമയം കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ല . എന്നാൽ പൊടുന്നനെ ഒരു പൊട്ടിക്കരച്ചിലായിരുന്നു .അത് കണ്ടു നിന്ന എനിക്ക് ഇപ്പോഴും എന്റെ സങ്കടം നിയന്ത്രിക്കാൻ കഴിയുന്നില്ല . ഫോൺ സംസാരം കഴിഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി . എന്നെ എന്റെ വീട്ടിലെത്തിച്ചു തരണം . അൻസാരി എന്റെ കൂടെ വരാൻ തയ്യാറായി . അപ്പോഴേക്കും . സ്പോൺസർ അവിടെയെത്തി അദ്ദേഹം എന്നെ കണ്ടതും ക്ഷുഭിതനായി .

കുറെ സമയത്തെ സംസാരങ്ങൾക്കു ശേഷം അദ്ദേഹം പറഞ്ഞു . ഞാൻ എല്ലാമാസവും അവന്റെ വീട്ടിലേക്ക് പൈസ അയക്കുന്നുണ്ട് . ഇവിടെ നല്ല ഭക്ഷണം കൊടുക്കുന്നുണ്ട് . വേറെ ഇനീ എന്താണ് വേണ്ടത് . ഒന്നും കേൾക്കാൻ അദ്ദേഹം തയ്യാറല്ല . ഞാൻ എന്റെ പരിചയത്തിലുള്ള ചില സൗദി പൗരന്മാരെ വിളിച്ചു സഹായം ചോദിച്ചു . ഒരു മണിക്കൂർ ആയപ്പോഴേക്കും ഒരു വണ്ടി നിറയെ സൗദികളെത്തി . വന്നവർ അൻസാരിയുടെ സ്പോണ്സറോഡ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .

അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലായത് . മാസം 5, 000, രൂപ പ്രതിഫലത്തിന് . അൻസാരിയെ വിലക്ക് വാങ്ങിയിരിക്കയാണ് .അൻസാരി അദ്ദേഹത്തിന്റെ അടിമയാണ് . ഈ നിലയിൽ അൻസാരിയെ അവിടെ നിന്നും കൊണ്ട് പോകാൻ കഴിയില്ല . തത്കാലം ഞാൻ പോയിട്ട് പിന്നീട് വന്നു കൊണ്ടുപോകാം എന്ന് കരുതിയാൽ ഒരു പക്ഷെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലോ . എന്നെ സഹായിക്കാൻ വന്ന സൗദികളും ഞാനും കുറച്ചു സമയത്തെ ചർച്ചകൾക്ക് ശേഷം അവർതന്നെ പോലീസിനെ വിളിച്ചു വരുത്തി . രണ്ട് വാഹനത്തിലായി പോലീസെത്തി .

വന്ന പോലീസുകാർ എന്നെ സഹായിക്കാൻ വന്ന സൗദികളിൽ ഒരാളെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ . സ്പോന്സറിനു ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങി . കൂടുതൽ താമസം വന്നില്ല . പോലീസിന്റെയും . പ്രവിശ്യാ അമീറിന്റെയും . ജവാസത്തിന്റെയും . അകമഴിഞ്ഞ സഹായത്തോടെ 12, ദിവസങ്ങൾക്കുള്ളിൽ അൻസാരിയെ നാട്ടിലയച്ചു . എന്നെ അത്ഭുതപെടുത്തിയത് . പാസ്പ്പോർട്ടും ടിക്കറ്റും കൈമാറുമ്പോൾ . ഒരു വിധത്തിലും പറയുന്നത് മനസ്സിലാകാത്ത സ്പോൺസർ . രണ്ട് ലക്ഷം രൂപ നാട്ടിലേക്കയച്ചതിന്റെ ഒരു ചെക്കും അന്സാരിക്കു കൊടുത്തു . അത് ഓർക്കാപ്പുറത്തു മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു നിമിഷമായിരുന്നു .

ചില മനുഷ്യരെ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല എന്ന് പറയുന്നത് ഒരു പക്ഷെ ഇത്തരക്കാരെ ആയിരിക്കും .. എന്റെ ഒന്നര വർഷത്തെ കഠിന പരിശ്രമം കൊണ്ട് അൻസാരി നാട്ടിലെത്തി . അൻസാരിയുടെ കുടുംബം സന്തോഷമായി . ഞാൻ തന്നെയാണോ . ഇത്രയും ഗുരുതരമായ ഒരു വിഷയം പരിഹരിച്ചത് എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോഴും ആശ്ചര്യം .. എല്ലാം എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ……

By ivayana