നനുനനെക്കുളിർന്ന മൗനത്തി
ലെന്നുള്ളം പിടഞ്ഞു മരിയ്ക്കേ,
വ്രണിതമാമൊരു ശാഖിയിൽ
സ്വച്ഛന്ദമായി വിരിയുന്നുനൊമ്പരം!
ഉലയും മനസ്സിന്നുമ്മറപ്പടിയിലായ്
ചിന്തതൻ തീരം തഴുകിത്തലോടവേ,
സന്തതസഹചാരിയെന്ന പോൽ
വന്നണയുന്നു നീയെന്നിൽ!
പുംഗലംതന്നിലായ്,നിറയും ഗഹനംമറച്ചുകൊണ്ടീയാമം
ഞാൻ നോക്കി നിൽക്കേ,
രാക്കനവിലും നീയെൻ ചാരേ!
മാനസം പുണരും തരളമാം തെന്നൽപോലെയും,
എന്നുടെ പന്ഥാവിൽ ചരിയ്ക്കും നിഴലായ് നീ മാത്രം!
ഊഷരഭൂവിൽ ഈറൻ തുഷാരമെന്നപോലെ
പതിതമാനസക്കല്പടവിൽ
വന്നണയുന്നുഏകാന്തതയും!
🖋️ ബേബിസബിന