തിരുവനന്തപുരം അനയറ വെണ്‍പാലവട്ടം നസ്രത്ത് വീട്ടില്‍ യൂജിന്‍ ജോണ്‍ വര്‍ഗീസിന്റെ ഭാര്യ ഡിംപിള്‍ (37) ആണ് നിര്യാതയായത്. കുവൈറ്റിലായിരുന്നു അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അല്‍ അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മുബാറഖ് അല്‍ കബിര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.കോട്ടയം നെടുംകുന്നം കളത്തില്‍ വീട്ടില്‍ തോമസ് ജോസഫിന്റെയും ത്രേ്യസ്യാമയുടെയും മകളാണ്. മൂന്ന് മക്കളുണ്ട്. സെയ്റ(നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി),ദിയ (അഞ്ച് വയസ്)കെസിയ (മൂന്ന് വയസ്). മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരുന്നു.