ആ വലിയ സ്ഥാപനത്തിന്റെ താഴത്തെ ഇരിപ്പിടങ്ങളിൽ ഒന്നിന്റെ അരികുചേർന്ന് ഞാനും ഇരുന്നു. എന്റെ കണ്ണുകൾ അപ്പോഴും ആ വൃദ്ധമാതാവിൽ തന്നെയായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഞാനും??? എന്തോ അകാരണമായ വിഷമം തോന്നി. മനസ്സുമന്ത്രിച്ചു… അങ്ങോട്ട് നോക്കേണ്ട.

എങ്കിലും അറിയാത്ത നോവിന്റെ. കരിഞ്ഞ ഗന്ധത്തിന്റെപുകപടലം എന്റെ കണ്ണുകളിൽ നീരുറവ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു !എന്നോടൊപ്പമാണ് അവർ ആ വലിയ തുണി ക്കടയിൽ കയറിയത്. എന്റെ കാർ ഞാൻ സൈഡ് പാർക്കിൽ ഒതുക്കിയിടാൻ ശ്രമിക്കുമ്പോൾ അവർ മെല്ലെ സൈഡ് മാറി മതിൽ ചാരി നിന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

പത്തു മിനിട്ടിനു ശേഷം ഞാൻ വണ്ടി ഒതുക്കിയിട്ട് തിരികെ എത്തിയപ്പോഴും ആ അമ്മ നടക്കാൻ കഴിയാതെ പടികളിൽ മെല്ലെ പിടിച്ചു മുകളിലോട്ട് കയറുന്നുണ്ടായിരുന്നു. ഞാൻ ഒപ്പം നടന്നു. ചേച്ചീ.. എന്തേ ഒപ്പം വന്നവർ എവിടെ? ഞാൻ ആ അമ്മയോട് ചോദിച്ചു !തിരിഞ്ഞു നോക്കി അവർ മൗനമായ് ചിരിച്ചു മുകളിലേക്ക് വിരൽ ചൂണ്ടി….. !

മുകളിലത്തെ ഫ്ലോറിൽ നിറങ്ങളുടെ ലോകത്തു അലിഞ്ഞ ബന്ധങ്ങളെ ഞാൻ ഒന്നുനോക്കി. ആ അമ്മയ്‌ക്കൊപ്പം അവിടെ ഇരുന്നു…….സമയത്തിന്റെ അളവുകോൽ ആരെയും അറിയിക്കാതെ ഓടിക്കൊണ്ടേയിരുന്നു ഞാൻ ആ അമ്മയുടെ മുഖത്തുനോക്കി..

ചേച്ചി ഞാൻ അങ്ങോട്ടുപോകാം.. ആരോട് പറയണം പേര് ഒന്ന് പറയൂ. ആ ചോദ്യത്തിനുത്തരം നേര്യതിൽ പൊതിഞ്ഞു വച്ച ഒരു കാർഡ് എന്റെ നേരെ നീട്ടുകയായിരുന്നു. ഞാൻ ആ വിസിറ്റിംഗ് കാർഡ് കൈയിൽ വാങ്ങി.. ഒന്നല്ല അതിൽ രണ്ടെണ്ണം ഉണ്ടായിരുന്നു… ഞാൻ ഒന്ന് അമ്പരന്നു… ഇത്? “”മകനും മകളും…”‘. !മനസ്സ് അറിയുന്ന വരെന്നു നാം വിശ്വസിക്കുന്നവരുടെ ആ മനസ്സ് ഓർത്തുഎനിക്കു ആദ്യമായി ദുഃഖം തോന്നി…..!.

ഒറ്റനോട്ടത്തിൽ ആളെ മനസ്സിലാക്കിയ ഞാൻ ചോദിച്ചു.. ചേച്ചി. എന്തിനാ പിന്നെ ഇങ്ങോട്ട് വന്നത്. ബംഗ്ളാവിൽ ഇരുന്നാൽ പോരായിരുന്നോ? പാറുവമ്മ യ്ക്ക് സുഖമാണോ? ആ അമ്മ ഒന്ന് ഞെട്ടി.. ആരാ നിങ്ങൾ ആരാ… തെളിച്ചമില്ലാത്ത കണ്ണുകൾ തിരുമ്മി എന്നെ നോക്കി.. ഞാൻ അവരുടെ തോളിൽ പിടിച്ചു.

നോക്കൂ സൂക്ഷിച്ചു…. ബംഗ്ളാവിലെ..? അല്ല പിന്നെ…..? നിത്യകല്യാണി പൂക്കളെ ഓർമ്മയുണ്ടോ? ആ കണ്ണുകളിൽ തിളക്കം ഞാൻ കണ്ടു…. എന്റെ ദേവൂട്ടി..? അക്കമ്മേടെ…? ഞാൻ ആ തോളിൽ ഒരുമിനിറ്റ് ചേർന്ന് നിന്നു. എന്റെ കൈകൾ ചേർത്തുപിടിച്ചു ആ അമ്മ എന്റെ ബാല്യകാലസഖിയുടെ അമ്മ… ആ സെറ്റിയിൽ വീണ്ടും ഇരുന്നു…. എന്തൊക്കെയോ പറയാൻ വെമ്പുന്ന ആ മനസ്സ് അറിയാത്തപോലെ എല്ലാം അറിയുന്ന ഞാൻ മൗനമായി നെഞ്ച് ചേർത്ത് സാന്ത്വനിപ്പിച്ചു.! എന്റെ മൊബൈൽ. ഇൽ വീണ്ടും ആ പേര് ചേർത്ത് ഞാൻ വിളിച്ചു..

വർഷങ്ങൾക്കു ശേഷം… നിമിഷങ്ങൾക്കുള്ളിൽ അങ്ങേ തലയ്ക്കൽ……ദേവൂ.. നീ.. എവിടെ നിന്നു വിളിക്കുന്നു. What.a.സർപ്രൈസ്.. അവന്റെ സ്ഥിരം സംസാരം ഇറങ്ങിവാ ഇവിടെയുണ്ട്.. ഞാൻ ദേഷ്യത്തിൽ തന്നെ തുടർന്നു… ആർക്കും പിടികൊടുക്കാത്ത എന്നാൽ എല്ലാപേരെയും ഒരേപോലെ അടുപ്പിക്കാൻ അറിയുന്ന ആ വ്യക്തിയെ ഞാൻ ബാല്യത്തിലെ അറിയുന്നപോലെ ഇന്നും…. അവനും എന്നെ പിടികിട്ടുന്നില്ല എന്ന സത്യം അവനെയും ഒന്ന് ഞെട്ടിച്ചിട്ടുണ്ടായിരിക്കാം ദേവു.

നീ ഒറ്റക്കാ. ഫാമിലി..? ഞാൻ തുടർന്നില്ല സംസാരം നിന്റെ എഴുത്ത്.. എവിടെ വരെ പറയെടീ.. എത്രനാളായി ഒന്നുവിളിച്ചിട്ട്…… അവന്റെ വാചകം കേട്ടു നിൽക്കുന്ന കാലം എന്നേ ഞാൻ നിർത്തിയെന്ന് അവനു തന്നെയറിയാം…. !ഇറങ്ങി വാ താഴേയ്ക്ക്..

പിന്നെ സംസാരത്തിന് കാതോർക്കാതെ ഞാൻ നിന്നു “”സമൂഹത്തിൽ ഉള്ളവരുടെ എല്ലാം അറിയുമ്പോൾ സ്വന്തം അമ്മയെ അറിയാത്ത അവനോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അന്ന് ആദ്യമായി….. !””ഞാൻ അവനോട് ചോദിക്കാനുള്ള വാക്കുകൾ ആലോചിക്കുകയായിരുന്നു ഏതു കണക്ക് ശരിയാക്കാൻ ആണ് നീ ഈഅമ്മയെ ഇവിടെ കൊണ്ട് ഇരുത്തിയത്? പണ്ട് കടകളിൽ..

സാധനങ്ങൾ തൂക്കി വാങ്ങുമ്പോൾ ഭാരം നോക്കുന്ന കിലോഗ്രാം ഭാരക്കട്ടികൾ ഞാൻ കണ്ടിട്ടണ്ട്. സ്വര്ണക്കടയിൽ ചെറിയ ഭാരക്കട്ടികളും.. അളവ് ശരിയാകാതേ വരുന്പോൾ കടക്കാരൻ ചെറിയകല്ലുകൾ മുത്തുകൾ ഇവയൊക്കെ വച്ചു ഭാരം ക്ലിപ്ത പ്പെടുത്താറുമുണ്ട്.. എന്നാൽ ഇവയിലൊന്നും അളക്കാൻകടക്കാരനുപോലും കഴിയാത്ത ഈ..വൃദ്ധരെ നീ എന്തിനാണ്…..?

(പട്ടം ശ്രീദേവിനായർ )

By ivayana