ചെറുവല്ലൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ശിഹാബ് തങ്ങൾ അവാർഡിന് പള്ളിയിൽ മണികണ്ഠനെ ജൂറി അംഗങ്ങളായ സി.എം.യൂസഫ്, ഷാനവാസ് വട്ടത്തൂർ, സുബൈർ കൊട്ടിലിങ്ങൽ, ഇ. ഹമീദ്, സിദ്ദിഖ് കെ.കെ, മൊയ്തുണ്ണി കുട്ടി എന്നിവർ തിരഞ്ഞെടുത്തു.
നാനൂറോളം വലിയ കവിതകൾ എഴുതുകയും, തന്റേതടക്കം മറ്റുപലരുടേതുമായ മുന്നൂറോളം കവിതകൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലൊന്നും പ്രസിദ്ധപ്പെടുത്താതെ ഫേസ്ബുക്ക് പോലുള്ള സോഷ്യൽമീഡിയകളിൽമാത്രം എഴുതുന്ന പള്ളിയിൽ മണികണ്ഠൻ ഏകദേശം ആയിരത്തഞ്ഞൂറോളംവരുന്ന നാലുവരിക്കവിതകളുടെ വലിയൊരു ശേഖരത്തിനുകൂടി ഉടമയാണ്.
ചെറുവല്ലൂർ സ്വദേശിയായ പള്ളിയിൽ അനിരുദ്ധൻ എന്നയാളുടെ (സിന്ധുനായർ )മകൻകൂടിയായ പള്ളിയിൽ മണികണ്ഠൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി U. A. E. യിൽ ജോലിചെയ്യുകയായിരുന്നു. വീട്ടമ്മയായ പ്രസന്നയാണ് ഭാര്യ.കുന്നംകുളം പോളിടെക്നിക്കിൽ വിദ്യാർത്ഥിനിയായ മകൾ വന്ദനയും അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് കുറേശ്ശേ എഴുതുന്നുണ്ട്. അടുത്ത ദിവസം നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രിയ സൗഹ്യദത്തിനു കവിയരങ്ങിന്റെയും ഈ വായനയുടെയും അഭിനന്ദനങ്ങൾ ..