“ സിസ്റ്ററേ പൾസുണ്ടോ..?”
“ ഉണ്ട് സിസ്റ്ററേ..
” ഒരു ഇൻജക്ഷൻ കൂടിയില്ലെയുള്ളൂ അതും ഐ വിയായി തന്നെ കൊടുത്തോള്ളൂ ….
” ശാരദ സിസ്റ്ററേ.. അപ്പോൾ ബി പി …?
” ങാ… ആ.. … അപ്പാരറ്റസ് എടുത്തേ സിസ്റ്ററേ..”
” ആ… ഇത്.. ..
” ഇപ്പോൾ ബി. പി നോർമലാണ്,”
” പക്ഷെ.. ചെറിയ മിസ്സിങ്ങുണ്ട്…
” ഈ. സി . ജിയിൽ ഒരു ചെറിയ വേരിയേഷനും കാണുന്നു..”
” ഡോക്ടർ വരട്ടെ എന്നിട്ട് എന്തെങ്കിലും ചെയ്യാം..”
കൈയിൽ മുറുകിയ കെട്ടഴിച്ച് തനിക്കു ചുറ്റും ഓടി നടക്കുന്നു സിസ്റ്റർമാർ .
എന്തൊക്കയോ വലിക്കുന്നു കുപ്പികൾ തുറക്കുന്നുതുമായ ശബ്ദങ്ങൾ മാത്രം കേൾക്കാം..!!
നല്ല ക്ഷീണമുണ്ട് എന്നാലും പുറത്ത് പറയുന്നത് കേൾക്കാം..!!
” സിനി സിസ്റ്ററേ, ഇത് മരുന്നിന്റെ സെഡേഷനാണ് ഗ്ലൂക്കോസ് കേറുന്നുണ്ടല്ലോ കുറച്ചു കഴിയുമ്പോൾ ഉണർന്നോളും..!
“ നമുക്ക് ആ 132 ലേക്ക്‌ പോവം” ..
വാതിൽ തുറന്നടയ്ക്കുന്ന ശബ്ദം.
കുറച്ചു നേരത്തിന് ശേഷം പതുക്കെ കണ്ണുകൾ തുറന്നു ആശുപത്രിയിലെ പ്രത്യേക മുറിയിലാണ് ..!!
മുകളിൽ ഒരു ഫാൻ വളരെ പതുക്കെ കറങ്ങുന്നു, സൈഡിൽ ഗ്ലൂക്കോസ് സ്റ്റാൻഡിൽ കുപ്പി തലകിഴായി തൂങ്ങുന്നു…!!
കുറച്ചു മാറി ഒരു മിഷൃൻ അതിന്റെ എട്ടുകാലി വയറുകൾ എന്റെ കൈയിലും നെഞ്ചിലും പിടിപ്പിച്ചിരിക്കുന്നു..!!
ചെറുതായി ശ്വാസതടസം തോന്നുന്നുമുണ്ട്.!!
സിസ്റ്റർമാർ പറയുന്നപോലെ ഈ. സി . ജിയിൽ വേരിയേഷൻ ആണെങ്കിൽ ഹാർട്ടിനു എന്തെങ്കിലും കുഴപ്പമാണോ…?
കുറച്ചു ദിവസമായി കഴുത്തിൽ ഇടതു ഭാഗത്ത് വേദന കടച്ചൽ ഉണ്ടായിരുന്നു,
തലയണ വച്ചപ്പോൾ കഴുത്തു പിടിച്ചതാണെന്നു കരുതി എണ്ണയിടലും തടവലും ചെയ്യ്തു കുറച്ച് ആശ്വാസമുണ്ടായി പിന്നെ അത് കൂടുതലായി…!!
ഒരോ ദിവസം കഴിയുമ്പോഴും വേദനയും കടച്ചിലും കൂടി ഇടതു കൈയിലേക്ക് ഇറങ്ങിവന്നു…!!
രാവിലെ വേദന അസഹിനീയമായപ്പോഴാണ് അനിയനെ വിളിച്ചു പറഞ്ഞത്.
കല്ല്യാണം കഴിഞ്ഞ് മൂത്ത പെൺകുട്ടിക്ക് 15 വയസായിട്ടും ഇതുവരെ ആശുപത്രിപടി ചവിട്ടിയിട്ടില്ല ഭർത്താവ് എന്ന് പറയുന്ന മഹാൻ…!!
പിന്നെയല്ലേ എന്റെ കഴുത്തുവേദന വല്ല ധന്വതരം ഗുളിക കഴിച്ച് ചൂട് വെള്ളത്തിൽ ഒന്നു കുളിക്കാൻ പറയും.
എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ പറയുന്ന ചികിത്സയാണിത്..!!
അതുകൊണ്ടാണ് അനിയനെ വിളിച്ചത്..
അവൻ വന്ന് വണ്ടിയിൽ കയറുമ്പോഴേക്കും നെഞ്ചിന്റെ ഭാഗത്തേക്ക് നല്ല വേദനയായി കുറച്ചു കഴിഞ്ഞതും കണ്ണിൽ ഇരുട്ട് കയറി…
മുകളിലെ ഫാനിന്റെ കറക്കത്തിൽ നോക്കി കിടന്നു ശ്വാസതടസം ചെറുതായി കുറഞ്ഞപ്പോലെ ഇപ്പോൾ സാവധാനം ശ്വാസമെടുക്കാം …!!
മനസ്സിൽ ഒരായിരം ചിന്തകൾ…!
പ്രായപൂർത്തിയാവാത്ത പെൺക്കുട്ടികൾ അടുക്കും ചിട്ടയുമില്ലാത്ത ഞങ്ങളുടെ ജീവിതം ഞാനൊന്നു പോയാൽ എല്ലാം തീർന്നു …!!!
എന്റെ യൗവനം കാലം വരെ രാജകുമാരിയെപോലെ ജീവിച്ചു…!!
ചെറിയച്ഛന്റെ കല്ല്യാണം കഴിഞ്ഞു മാറി താമസിച്ചതോടെ വീട്ടിലെ സ്ഥിതി ഉത്സാഹമില്ലാതായി ആരും ആരേയും ശ്രദ്ദിക്കാതെ …
ആയിടയാണ് എന്റെ പ്രണയം ..!!
ഒരു വിധത്തിലും എന്റെ കുടുംബവുമായി ചേർച്ചയില്ലാത്ത ബന്ധം സാഹചര്യം അനുകൂലമായതുകൊണ്ട് ഞങ്ങൾ തുടർച്ചയായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു..!!!
ആ തെറ്റ് മനസ്സിലാക്കാൻ ഞാൻ വല്ലാതെ വൈകിയിരുന്നു..!!
ആത്മാർഥപ്രണയവുമായി വന്ന ഒരു കാമുകനെ അഹങ്കാരം മൂലം നിരാശപ്പെടുത്തി തിരിച്ചയച്ചു…!!
…ആ നഷ്ടം കാലങ്ങൾക്കു ശേഷം എന്റെ മനസ്സിൽ ഒരു തീരാനഷ്ടമായി നീറികൊണ്ടിരുന്നു.
ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞതോടെ എത്രയും പെട്ടെന്ന് വേറൊരു വിവാഹം മാത്രമായി പോംവഴി.
മാത്രമല്ല കൂടുതൽ വഷളായാൽ അവൻ എന്തെങ്കിലും പ്രശ്നവുമായി വരുമോ എന്നു ഭയന്നു അങ്ങനെ ധൃതിയിൽ വന്ന ബന്ധമായിരുന്നു ഈ വിവാഹം..!!
പക്ഷെ അവനുമായി കാമത്തിൽ കവിഞ്ഞ് ഒരു ബന്ധമില്ലന്നു മനസിലാക്കിയ ഞാൻ പുതിയ ബന്ധങ്ങളിൽ ഉത്സാഹം കാണിച്ചു..!!
അന്ന് തുടങ്ങിയ പ്രയാണം കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പലരെയും മാനസികമായും ശാരീരികമായും വഞ്ചിച്ചു…
പക്ഷെ എവിടെയും ആത്മാർഥത തിരിച്ചറിയാൻ കഴിഞ്ഞില്ല..!!
ആത്മാർഥ പ്രണയം !!
ആത്മാർഥ സ്നേഹം !!
ആത്മാർഥ വിശ്വാസം !!
ആത്മാർഥ ജീവിതം !!
സമൂഹത്തിൽ ഒരു പരിഹാസ കുടുംബമാവും എന്ന് ഭയന്നാവാം എന്റെ ഭർത്താവ് ഒന്നു പറയാതെ ജീവിക്കുന്നത് മാത്രമല്ല പെൺ മക്കളുടെ ജീവിതം ..
ഭർത്താവിന്റെ ഒരു ചെറിയ ഭാവമാറ്റം പോലും തിരിച്ചറിയാൻ കഴിയുമെങ്കിൽ, എന്നിലുണ്ടായ ഭാവപകർച്ചകളും തീർച്ചയായും അദ്ദേഹവും തിരിച്ചറിഞ്ഞിരിക്കും…!!!
അദ്ദേഹത്തിന്റെ ഓരോ നിമിഷവും കുടുംബത്തിനും മക്കൾക്കും സമൂഹത്തിനും വേണ്ടി മാത്രമായിരുന്നു…
പാവം എന്റെ മക്കൾ സ്വന്തം മാതാപിതാക്കളുടെ ശരിയായ സ്നേഹം കിട്ടാതെ ജീവിക്കുന്നു.!!
എന്റെ ദാമ്പത്യജീവിതം ഒരു വികാരവുമില്ലാതെ നഷ്ടമായി..
ഞാൻ ചെയ്ത തെറ്റുകളിലൂടെയുള്ള അൽപ്പസുഖം ജീവിതത്തിൽ ഒന്നും ശരിക്കും അനുഭവിക്കാൻ കഴിഞ്ഞില്ല..
എല്ലാത്തിലും കൂടുതലെന്തോ പ്രതീക്ഷിച്ചു അങ്ങനെ ആദ്യയാദ്യം കിട്ടിയ പരിലാളനകൾ എല്ലായിടത്തും നഷ്ടമായി തുടങ്ങി… !!
അപ്പോഴും സ്വന്തം ഭർത്താവിന്റെ സ്നേഹത്തെ വിശ്വസിച്ചില്ല ആ പ്രണയത്തിൽ സംതൃപ്തിയും കണ്ടില്ല..
ഓരോ സ്നേഹപ്രകടനവും ഒരു കളി തമാശയായി അനുഭവപ്പെട്ടു.!!
എത്രത്തോളം എന്നെയും കുടുംബത്തെയും സ്നേഹിച്ചുവോ അത്രത്തോളം ഞാൻ വഞ്ചിച്ചു.
ജീവിതത്തിൽ സുഖവും സമാധാനവും കിട്ടണമെങ്കിൽ ജീവിതത്തിന്റെ ഓരോ സ്പന്ദനവും അറിയണം.
സഹ ജീവികളുടെ സ്നേഹവും നന്മയും കാഴ്ച വയ്ക്കണം അതിന് കളങ്കമില്ലാത്ത ഒരു വലിയ മനസ്സ് ഉണ്ടാവണം ..
അത് നഷ്ടപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ ഒന്നുതന്നെ ശരിയായി ആസ്വദിക്കാൻ കഴിയില്ല…!!
പ്രിയമുള്ള എന്റെ മക്കൾ ഉൾപ്പെടെയുള്ള പുതു തലമുറക്ക് ഈ സന്ദേശം പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല..!!
കാരണം അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലാവും …!!
അറിവില്ലായ്മകൊണ്ട് ജീവിതത്തിൽ തെറ്റ് പറ്റും ആ തെറ്റ് മനസ്സിലാക്കി സമൂഹത്തിൽ നല്ല ജീവിതം കാഴ്ച വയ്ക്കാൻ നാം സമൂഹത്തിന്റെ പ്രാധാന്യം മക്കൾക്ക് മനസ്സിലാക്കി കൊടുക്കുണം…
സ്വാതന്ത്ര്യമാവാം അതു സമൂഹത്തിനെ മാനിച്ചായിരിക്കണം..
“ സമൂഹം ” എന്ന വാക്ക് ഒരു വെറും വാക്കല്ല എന്ന സത്യം നാം മനസ്സിലാക്കണം.
ആ വാക്കിൽ ഒരു പിടി മനസ്സുകൾ വിശ്വാസം ആർപ്പിക്കുന്നു ഇന്നും…
“ നന്മകൾ നിറഞ്ഞ സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് …”
ഈ സമ്പത്ത് കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോ വ്യക്തിയുടെയും കടമയാണ്.
മരണത്തിന്റെ വക്കിൽ പോലും ചിലർക്ക് മനസ്സിൽ നന്മ വിരിയും…!!
ഓർമ്മകളിൽ നിന്ന് ഉണർന്നപ്പോൾ മുന്നിൽ സ്വന്തം ഭർത്താവ് ആശുപത്രി വരാന്തപോലും ചവിട്ടാത്ത മഹാൻ എന്നെ കാണാൻ വന്നിരിക്കുന്നു..!
ആ നിറഞ്ഞ കണ്ണുകളിൽ പ്രതീക്ഷികൾ..!!
അതിനു മറവിൽ ചെറിയ ഭയം മറഞ്ഞിരിക്കുന്നു….!!
കൈകളാൽ എന്റെ നെറ്റിതടം തടവിയപ്പോൾ ഞാൻ ആ മുഖത്തു ഒരു ഭർത്താവിനെ കണ്ടു..!!
എനിക്കിപ്പോൾ കാണാം സ്നേഹ സമ്പന്നമായ ഒരു ഭർത്താവിനെ …!!
Hari Kuttappan

By ivayana