മനുഷ്യായുസ്സിൽ രചനകളേറെ
രചിച്ചൊരു ഇതിഹാസവുമായ് മണ്ണിൽ;
നേടിയജന്മം സുകൃതം ധന്യം.
മലയാളത്തിനുമഭിമാനം.!
ധന്യൻ! അക്കിത്തം കവിവര്യൻ,
നമ്മളെ വിട്ടുപിരിഞ്ഞെന്നാലും;
പിരിയുകയില്ലാ ഒരു കാലത്തും
മലയാളത്തിൻ മണ്ണിൽ നിന്നും !
പലകാവ്യങ്ങൾ ചമച്ചൊരു ഖ്യാതി
വിട്ടൊഴിയാതെ കൂടെയെന്നും!
പരമാത്മാവിൻ പദതളിർ തന്നിൽ
സന്തോഷത്തിൽ പാരമ്യതയിൽ!
അമരട്ടെ ആ അമരൻ മേലിൽ
പുണ്യാത്മാവിനു കോടി പ്രണാമം.🌾🌾🙏🙏

മാധവി ടീച്ചർ, ചാത്തനാത്ത്.

By ivayana