(മഹാകവി അക്കിത്തത്തിനു
പ്രണാമം അർപ്പിച്ചുകൊണ്ടു
സമർപ്പിക്കുന്നു. )
തോമസ് കാവാലം
കണ്ണേ !നീയെൻ കാഴ്ചയല്ലേ?
അകതാരിലുദിക്കും തെളിച്ചമല്ലേ?
ഇരുളിനെ വെളുപ്പിക്കും സൂര്യൻ നീയേ
നിന്നെ ചുറ്റുന്ന ഭൂമി ഞാനും.
കണ്ണിലുദിക്കുന്നയെൻ സൂര്യനെന്നും
മണ്ണിനെ വിണ്ണുമായ് കോർത്തിണക്കി
നിഴലുകൾ പടർത്തും പ്രപഞ്ചമാകെ
വിടർത്തും ചിറകുകൾ മയിലുപോലെ.
കാട്ടിലും മേട്ടിലും നഷ്ടമാകുമെൻ
പാതയും പൂർണതയും നിന്നിലല്ലോ
എന്റെ ആത്മാവിനെ തൊട്ടെടുക്കും
ഉൾക്കണ്ണിൻ ചൈതന്യം നീതാനല്ലോ.
കണ്ണേ! നിൻ കാഴ്ച വിദ്യയല്ലോ
മനസ്സിലുദിക്കുന്ന ഉണ്മയല്ലോ
നിജമായ് നീയെല്ലാം കാണ്മതല്ലേ
വെളിവാക്കുന്നു എല്ലാം,തിരുമിഴി നീ.