ജീവിതം സരസമായും ,അതിലേറെ ഹാസ്യമായും കണ്ട്, ജീവിച്ച പച്ചയായ മനുഷ്യന്‍.എന്നാല്‍ വീട്ടില്‍ മക്കളോട് സ്നേഹത്തോടെയാണെങ്കിലും തെറ്റിനെ ചൂണ്ടികാണിക്കാന്‍ മടിയില്ലാത്ത പിതാവും.Carrom board കളിയായിരുന്നു ഇഷ്ട വിനോദം..കാദര്‍ക്കയെ കുറിച്ചു ചോദിച്ചപ്പോള്‍ അക്കു പറഞ്ഞത്:”മാസ്സ് ക്ലബ്ബിലെ നിത്യ സന്ദര്‍ശകനായിരുന്നു. കേരംബോര്‍ഡ് കളിയില്‍ അതീവതല്പരനും.

പറഞ്ഞിട്ടെന്താ..മൂപ്പര് കളിക്കാനിരുന്നു കഴിഞ്ഞാല്‍ സ്റ്റ്രയിക്കറ് പിടിക്കുന്നതിനു മുന്നേതന്നെ കോയിന്‍സെല്ലാം കെെയ്യിലാക്കും..”കാല്‍പന്തു കളി കാണാന്‍ ഏറെ ഇഷ്ടമായിരുന്ന കാദര്‍ക്ക പല ഫുഡ്ബോള്‍ മാച്ചുകളും കാണാന്‍ വരാറുണ്ടായിരുന്നു.അതിനെ കുറിച്ച് അക്കു പറഞ്ഞത്:”അന്നൊരുനാള്‍ മാസ്സിന്റെ കളിയായിരുന്നു പറപ്പൂരില്‍…കളിക്കാര്‍ തമ്മില്‍ പല ഫൗളുകളും സര്‍വസാധാരണം..പക്ഷെ കാദര്‍ക്ക വിട്ടില്ല..അടിക്കഡാ” അടി പൊരിഞ്ഞ അടിയായിരുന്നു പിന്നെ അന്നവിടെ നടന്നത്.

പിന്നീട് നമ്മള്‍ കേട്ടതും കണ്ടതും ഒരു സിനിമയിലായിരുന്നു ആ ഡയലോഗ്. ”അടിക്കഡാ കെെ”..’കെെ’ എന്നു പറഞ്ഞില്ല എന്നതാണ് തെറ്റ് എന്നു പറഞ്ഞതും കാദര്‍ക്ക തന്നെ എന്നതും രസകരം തന്നെ..കപ്പലിലായിരുന്നു ജോലി..’സ്രാങ്ക്’ എന്ന പേര് പാടൂരിലും മലയാള സിനിമയും ഉണ്ട് എന്നത് യാദൃശ്ചികമാവാം പക്ഷെ, സത്യമാണ്.പുളിക്കല്‍ തറവാട്ടുകാരായി ഒരുപാട് കുടുംബങ്ങള്‍ പാടൂരിലുണ്ട്.കാദര്‍ക്കയുടെ മകന്‍ ഹനീഫ എന്റെ ഉറ്റ ചങ്ങാതിയുമായിരുന്നു.

അന്ന് മദ്രസ്സയില്‍ അബു ഉസ്താദിന്റെ ക്ളാസ്സില്‍ പഠിക്കുന്ന കാലം. സുബഹി ബാങ്ക് കേട്ടാല്‍ തന്നെ എന്നെയും ഉപ്പ എഴുന്നേല്പിക്കും..സുബഹി നിസ്കാരവും ‘അര്‍റഹ്മാന്‍ സൂറത്ത്’ ഒാതലും കഴിഞ്ഞ് ചായയും കുടി കഴിഞ്ഞാല്‍ നേരം വെളുത്തു വരുന്നേ ഉണ്ടാവുള്ളൂ..അപ്പോഴേക്കും ഉപ്പ പറയും: ” മദ്രസ്സയിലേക്ക് പോണില്ലെ?”കേള്‍ക്കേണ്ട താമസം ഒാതാനുള്ള ബുക്കെടുത്ത് ഉടനേ പോകും..ചെല്ലുമ്പോള്‍ മദ്രസ തുറന്നിട്ടു പോലുമുണ്ടാവില്ല..പിന്നെ നേരെ പോവുന്നത് അതികം ദൂരമില്ലാത്ത ഹനീഫയുടെ വീട്ടിലേക്കാണ്.

ഹനീഫ അപ്പോള്‍ ചായ കുടിക്കുന്നേ ഉണ്ടാവൂ..ഞാന്‍ ചായ കുടിച്ചതാണെന്നു പറഞ്ഞാലും അവന്റെ ഉമ്മ എന്നേയും അവന്റെ കൂടെ ചായ കുടിപ്പിച്ചേ വിട്ടിരുന്നുള്ളൂ..ഞാന്‍ ചെല്ലാത്ത ദിവസം ഇന്റര്‍വെല്‍ സമയത്ത് എന്നേയും കൂട്ടി വീട്ടിലേക്ക് ചായ കുടിക്കാന്‍ ഒാട്ടമാണ് അങ്ങോട്ടും ഇങ്ങോട്ടും..ഒരുപാട് കാലങ്ങളായി ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട്.അക്കു അയച്ചു തന്ന കാദര്‍ക്കയുടെ ഈ ചിത്രമാണ് എന്റെ ബാല്യ കാല സുഹൃത്തായ ഹനീഫയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതും ഞങ്ങള്‍ സംസാരിച്ചതും.

ഉപ്പയുടേയും ഉമ്മയുടേയും വിവരം അന്വേഷിച്ചപ്പോഴാണ് അവന്‍ പറഞ്ഞത്:” അല്‍ഹംദുലില്ലാഹ് നാഥന് സ്തുതി.പ്രായത്തിന്റെ വിശമതകളൊഴിച്ച് അവര്‍ രണ്ടുപേരും വളരെ സുഖമായിരിക്കുന്നു..ഞാന്‍ ഭാഗ്യവാനാടാ സെെനു.നമ്മുടെ ഈ പ്രായത്തിലുള്ളവരുടെ മിക്കവരുടേയും ഉമ്മയോ , ഉപ്പയോ അല്ലെങ്കില്‍ അവര്‍ രണ്ടുപേരേയോ അള്ളാഹു തിരികെ വിളിച്ചിട്ടുണ്ടാവും.

എനിക്കിന്നും അവരുണ്ട് എനിക്കവരെ വിളിക്കാനും ശബ്ദം കേള്‍ക്കാനും കഴിയുന്നു..”ഖത്തറില്‍ കുടുംബവുമായി ഏറെ കാലമായി കഴിയുന്ന ആ മകന്‍ തീര്‍ച്ചയായും ഭാഗ്യവാന്‍ തന്നെ…മതാപിതാക്കളെ സംരക്ഷിക്കാനും ,അവരെ സ്നേഹിക്കാനും കഴിയുക എന്നത് ഭാഗ്യമായി കാണുന്ന മക്കള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് തീര്‍ച്ചയായും ഇത്തരം മക്കള്‍ ജീവിച്ചിരിക്കുന്നു എന്നതു തന്നേയാണ് ആശ്വാസംഈ കുറിപ്പെഴുതാനുള്ള കാരണവും മറ്റൊന്നല്ല!

By ivayana