പ്രൊഫ ജോസഫ് വിശ്വനാഥൻ സാധാരണ ശനിയാഴ്ച്ചരാത്രികളിൽ ഉറങ്ങാറില്ല. ഒരാഴ്ചത്തെ ജോലികളുടെയെല്ലാം വിശകലനങ്ങളും പിന്നെ അടുത്ത ആഴ്ച്ചയിലേയ്ക്കുള്ള പ്ലാനിങ്ങും
എല്ലാം നടത്തുന്നത് ശനിയാഴ്ച്ച രാത്രിയാണ്. വെളുപ്പിന് നാലുമണിവരെ തിരക്കിലായിരിക്കും .
നാലുമണിയ്ക്കു കിടന്ന് പതിനൊന്ന്മണിയ്ക്കായിരിക്കും ഉറക്കമുണർന്നു എഴുന്നേൽക്കുന്നത്…
ഇന്ന് ഞായറാഴ്ചയായിട്ടും പതിവിന്
വിപരീതമായി വളരെ നേരത്തെഉണർന്നല്ലോ
തെന്തുപറ്റി കിടന്നത് വളരെ
വൈകിയിട്ടായിരുന്നു എന്നിട്ടും….
ചുമരിലെ ക്ളോക്ക് എന്നത്തേയും പോലെ
കിതയ്ക്കുന്നുണ്ട് നിർത്താതെയുള്ള ഒട്ടമല്ലെ
എത്രയാന്ന് വച്ചിട്ടാ ഇങ്ങനെ..
ദാ പല്ലി അതും കിതയ്ക്കുന്നു നിസാരഭാരോ
മറ്റോ ആണോ ഈ താങ്ങുന്നത്. അപ്പൊ
എല്ലാം സാധാരണപോലെത്തന്നെ
പിന്നെ ഞാനെന്തിന് അസാധാരണമായിട്ട് നേരത്തെ എണീക്കണം…..
പ്രൊഫസർക്ക് എന്തോ ചില പന്തികേട് പോലെ….
ചുറ്റും കണ്ണോടിച്ചു….
ഞാൻ എന്താ ഇവിടെ ഈ ഹാളിൽ..!
അതും ഈ ഡ്രസ്സിൽ…
പ്രൊഫ. പുറത്തുപോയ ഡ്രെസ്സിൽ തന്നെയായിരുന്നു.!
ഇന്നലെ എപ്പോഴോ വന്ന് കിടന്നത്…
മീറ്റിംഗ് കഴിഞ് ഇറങ്ങുമ്പോൾ പതിനൊന്ന് കഴിഞ്ഞിരുന്നു….
കാറ് വർക്ഷോപ്പിൽ കൊടുത്തിരുന്നതുകൊണ്ട് ടാക്സിയിൽ പോകാമെന്നുകരുതിയാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്….
ടാക്സിയ്ക്ക് കൈകാണിച്ചത് എല്ലാം നിർത്താതെ പോകുകയായിരുന്നു…
പിന്നെ…..
യെസ്.!!
അപ്പോഴാണ് അയാൾ…
അയാൾ അടുത്തുവന്നത്…
സാർ…,
സാർ വണ്ടിയ്ക്ക് വെയിറ്റ് ചെയ്യുകയാണൊ…
ഈ നേരത്ത് ടാക്സി ഒന്നും കിട്ടില്ല…
സാറിന് എങ്ങോട്ടാണ് പോകേണ്ടത്..
SKറെസിഡൻസി….
ഓ ആ അപ്പാർട്മെന്റോ..
എനിക്കും ആ വഴിക്കാണ് പോകേണ്ടത്..
ഞാനെന്റെ ഫ്രണ്ട്നെ വിളിച്ചിട്ടുണ്ട് അവൻ ഇപ്പൊ എത്തും…
സാറിനെ ഞങ്ങൾ ഡ്രോപ്പ് ചെയ്യാം…!
പക്ഷെ.!
ഞാൻ നിരസിച്ചതാണല്ലോ……
പിന്നെ…..
ശ്ശേ എന്തയിത്…..
ഒന്നും ഓർമ്മയില്ലല്ലോ……
എന്തോ പ്രശ്നമുണ്ട്….
അതോ എനിക്ക് ഓർമക്കുറവ് തുടങ്ങിയോ…
ആ എന്തെങ്കിലും ആവട്ടെ….
ഉറക്കം വന്നപ്പോൾ ഇവിടെ കിടന്നതാവും…!!
ന്നാലും..അയാളോട് വേണ്ടാന്ന് പറഞ്ഞിട്ട്…
പിന്നെ എങ്ങനെയാ ഞാൻ വന്നത്…
പ്രൊഫ. ആകെ എന്തൊപോലെയായി
ത് പ്പോ ന്താ ങ്ങനെ….
ഒന്നും ഓർമയില്ലാത്തത്…
അയ്യോ….
എന്റെ മൊബൈൽ എവിടെ
പ്രൊഫ. ഉടനെ തന്നെ ബാഗും മൊബൈലും തപ്പി എവിടെയും കാണുന്നില്ല പേഴ്‌സും ഇല്ല…
എന്തോ ചതിപറ്റിയിരിക്കുന്നു…
ശ്ശേ ഇനി എന്തുചെയ്യും…
മൊബൈല്… ബാഗ്
എല്ലാം പ്രശ്നാവും…
ഒരുകാര്യവും നടക്കില്ല..!
എവിട്യ ന്നു വച്ചിട്ടാ അന്വേക്ഷിക്കാ
പ്രൊഫ. ആകെ ഭ്രാന്ത് വന്നപോലെയായി..,
നിക്ക് വയ്യാ
അയാൾ ബെഡിലോട്ടു തന്നെ വീണു…….
അങ്ങനെ കിടന്നു കുറച്ചുനേരം വീണ്ടും മയങ്ങി….
തുടർച്ചയായുള്ള കാളിങ് ന്റെ ശബ്ദം കേട്ട് പ്രൊഫ. ജോസഫ് വിശ്വനാഥൻ ഉണർന്നു.
തലയ്ക്ക് ഒരേഭാരം….
പ്രൊഫ. എഴുന്നേറ്റുചെന്നു വാതിൽതുറന്നു
പുറത്ത് കുറേയാളുകൾ കൂടിനിൽക്കുന്നുണ്ട്..
പ്രൊഫസറെ കണ്ടതും ആളുകൾ അന്തംവിട്ടു പരസ്പരം എന്തൊക്കെയോ പറയുന്നുമുണ്ട്.!!
പ്രൊഫസർക്കു ഒരു പിടിയും കിട്ടുന്നില്ല…
പെട്ടെന്ന് വാതിലിനു മുന്നിൽ കിടക്കുന്ന
അന്നത്തെ പത്രത്തിൽ അയാളുടെ കണ്ണുടക്കി …..
തന്റെ ഫോട്ടോ ഫ്രന്റ് പേജിൽ തന്നെ കണ്ട് പ്രൊഫ. ജോസഫ് വിശ്വനാഥൻ ശരിക്കും ഞെട്ടി കണ്ണുകൾ രണ്ടും പുറത്തേയ്ക്കു തള്ളി.!!
നെഞ്ചിനകത്ത് മിന്നൽപിണർ….
കണ്ണിൽ ആകെ ഇരുട്ടുകയറിയപോലെ
തലയും മുഖവും കൈകൊണ്ടുതന്നെ തുടച്ച്
അയാൾ ആ പത്രം എടുത്ത് വാർത്ത വായിച്ചു…
സേവ് എർത്ത് മൂവ്മെന്റ് നേതാവായ റിട്ടയേർഡ് WEO ഉദ്യോഗസ്ഥനും പരിസ്ഥിതി ശാസ്ത്രഞ്ജനുമായ പ്രൊഫ. DR. ജോസഫ് വിശ്വനാഥൻ കാറപകടത്തിൽ കൊല്ലപ്പെട്ടു.!!!
പ്രൊഫ. തന്റെ മുഖം തടവിനോക്കി.!
ങേ..!!!
അപ്പൊ ഞാനാരാ….
അയാൾ നേരെ വീടിനകത്തേക്ക് ഓടി
ബെഡ് റൂമിൽ ചെന്ന് കണ്ണാടിയിൽ തലങ്ങും വിലങ്ങും നോക്കികൊണ്ട്…… ഒരേ നില്പൊ…
പുറത്തെ ആളുകൾക്ക് ഇപ്പോഴും ഒരുപിടിയും കിട്ടുന്നില്ല..
പ്രൊഫ. വിശ്വനാഥൻ മരിച്ചുവെങ്കിൽ ഇതാരാ…
ഈ പത്രക്കാരുടെ ഒരു കാര്യം
ഒന്നും വിശ്വസിക്കാൻ പറ്റില്ല..
തോന്നിയപോലെ അങ്ങട്ട് എഴുതിപിടിപ്പിക്കും..
ജീവനോടെ ഇരിക്കുന്ന ആളെ ഫോട്ടോയുംകൊടുത്തു മരിച്ചു ന്നും പറഞ്ഞു വാർത്താ കൊടുക്കേ ന്താ ഈ നടക്കണേ
ആളുകൾ വിശകലനം തുടങ്ങി.
അപ്പൊ എങ്ങിന്യാ പ്രൊഫസറുടെ ബാഗും മൊബൈലുമൊക്കെ കാറിൽ നിന്നും കണ്ടെടുത്തുന്ന് പറയുന്നത്…..
ഒന്നും പറയാൻ പറ്റില്ല..
ഇനീപ്പോ നമ്മളീകണ്ടത് പ്രൊഫ. വിശ്വനാഥൻ തന്നെയാണ് ന്ന് ന്താ ഉറപ്പ്….
ആളുകള് അവര് കണ്ടും കേട്ടും വായിച്ചും അറിഞ്ഞിട്ടുള്ള കഥകളും സിനിമകളും എല്ലാം തിരക്കഥകളായി അവതരിപ്പിച്ചുതുടങ്ങി.
………!!!!
പ്രൊഫ. അകത്ത് കണ്ണാടിയിൽ സൂക്ഷിച്ചു നോക്കിക്കൊണ്ടു തന്നെ നിൽക്കുകയാണ്….
പ്രൊഫ. Dr. ജോസഫ് വിശ്വനാഥൻ ശരിക്കും കൊല്ലപ്പെട്ടോ….
അയാൾ തന്റെ മീശ വലിച്ചുനോക്കി ഏയ്യ് ഒറിജിനൽ തന്നെയാണ്….
അയാൾ പുറത്തേയ്‌ക്ക് ഓടി വന്ന് ന്യൂസ് പേപ്പർ എടുത്തു വാർത്ത മുഴുവനും വായിച്ചു ……
കത്തിപുകഞ്ഞുകൊണ്ടിരിക്കുന്ന കാറിൽ നിന്നും പ്രൊഫസറുടെ മൊബൈലും ബാഗും കാര്യമായ കേടുകളില്ലാതെ അന്വേക്ഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
എവിടെയാ അപകടം ഉണ്ടായത് എന്നറിയാൻ
അയാൾ വാർത്തയിൽ തപ്പി..
ബീച്ച്റൂട്ടിൽ SK റെസിഡൻസിയ്ക്കു സമീപം
കപ്പേളയ്ക്കടുത്തുവച്ച്…..
എന്നുവച്ചാൽ… റെസിഡെൻസിയും
കഴിഞ്ഞിട്ട്…..
ഹേ !!
ഇതിൽ കൊടുത്തിട്ടുള്ള കാർ നമ്പർ എന്റെ കാറിന്റെതാണല്ലോ..!
അയാൾ പത്രത്തിൽ സൂക്ഷിച്ചുനോക്കി
യെസ് ഇത് എന്റെ കാറുതന്നെ…
പ്രൊസർക്കു ബോധം പോകുന്ന അവസ്ഥേയിലേത്തിയിരിക്കുന്നു.
അയാൾ സിറ്റ്ഔട്ടിലെ കസേരയിൽ ഇരുന്നു…….
സത്യത്തിൽ ഇന്നലെ രാത്രി എന്താണ് സംഭവിച്ചിട്ടുള്ളത്….
ഞാൻ എങ്ങനെ ഇവിടെ എത്തി
എന്തുകൊണ്ട് എനിക്ക് ഒന്നും ഓർമവരുന്നില്ല..
ആ ന്യൂസിലെ അവസാന വരികൾ പ്രൊഫസർ ഓർത്തെടുക്കുകയായിരുന്നു…
പ്രൊഫ. Dr. ജോസഫ് വിശ്വനാഥൻ നല്ല ഒരു മനുഷ്യസ്നേഹിയും ഈ മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കുന്നതിനുവേണ്ടി അഹോരാത്രം പോരാടിയിരുന്ന വ്യക്തിയുമായിരുന്നു.
ക്വാറി മുതലാളിമാർക്കും രാഷ്ട്രീയക്കാർക്കും എന്നും കണ്ണിലെകരടായിരുന്നു പ്രൊഫ. വിശ്വനാഥൻ…….
……കണ്ണിൽ കരടുവീണാൽ ഉടനെ പുറത്തെടുത്ത് വലിച്ചെറിയണം.. പ്രൊഫസർ ആത്മഗതമായി പറഞ്ഞു…~~
വി.ജി.മുകുന്ദൻ