ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒക്ടോബര്‍ 18നു നടക്കും. ഉച്ചയ്ക്ക് 12.30 (EST) ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍), ജോ ബൈഡന്‍ (ഡെമോക്രാറ്റ്) എന്നിവരെ പ്രതിനിധീകരിച്ച് നാലുപേരാണ് ഡിബൈറ്റില്‍ പങ്കെടുക്കുന്നത്.
സംവാദം ഇന്ത്യന്‍ അമേരിക്കന്‍ ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് -19, ഹെല്‍ത്ത് കെയര്‍ പോളിസി / എസിഎ, WHO- ല്‍ നിന്ന് യുഎസിന്റെ പിന്‍വാങ്ങല്‍, ഇമിഗ്രേഷന്‍, ഇന്തോ-യുഎസ് ബന്ധങ്ങള്‍, സമ്പദ്വ്യവസ്ഥ / ജോലികള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയാണ് ഐഎപിസി. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികവ് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്.