ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ഏറ്റവും നിന്ദ്യമായ ‘ഭരണകൂട ഭീകരതയാണ് ‘ ഹഥ്റാസിൽ നടന്നത്.യുദ്ധരംഗത്ത് കാണുന്നതുപോലുള്ള ആസൂത്രിതമായ, ഭരണകൂടത്തിൻ്റെ അംഗീകാരമുള്ള നടപടി.അതിർത്തി കടന്ന് ചെന്ന് പാകിസ്ഥാനിലെഭീകരരുടെ താവളങ്ങൾ നശിപ്പിച്ച് വമ്പിച്ച ആളപായം ഇന്ത്യൻ സേന വരുത്തിയപ്പോൾ,ആ നാണക്കേട് പുറംലോകം അറിയാതിരി -ക്കാൻ പാകിസ്ഥാൻ ഭരണകൂടം സ്വീകരിച്ചതു പോലുള്ള ഹീനതന്ത്രമല്ലെയു.പി ഭരണകൂടവും സ്വീകരിച്ചത്?മാധ്യമങ്ങളെ വിരട്ടിയകറ്റിയതിലും, ജനപ്രതിനിധികളെ വിലക്കുകയും മർദ്ദിക്കുകയും ചെയ്തതിലും ഗൂഢ ഉദ്ദേശ്യം എന്തായിരുന്നു?

ഒരു ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ രക്ഷിക്കാനും, സവർണ്ണരായ ദലിത് മർദ്ദകരെ പ്രീതിപ്പെടുത്താനും വേണ്ടി ഭരണകൂടം എത്ര തരംതാണു പോയി ഹഥ്റാസിൽ!ജില്ലാമജിസ്ട്രേറ്റു മുതൽ ഉന്നതപോലീസ്ഉദ്യോഗസ്ഥന്മാർവരെ നേരിട്ട് ഇടപെടണ-മെങ്കിൽ, ‘ഹഥ്റസ് സംഭവ’ത്തിൻ്റെ യഥാർത്ഥ്യം പുറംലോകം അറിയരുതെന്ന്ഭരണകൂടത്തിന് നിർബ്ബന്ധമുണ്ടായിരുന്നു -വെന്നത് തീർച്ച.ശവശരീരം ചാരമാക്കി, വിചാരണയിൽ കൊടുംകുറ്റവാളികളെ രക്ഷിക്കാനുള്ള ഉപായമായിരുന്നു നടന്നത്.

അരുംക്കൊല ചെയ്യപ്പെട്ട മകൾക്ക് മാന്യമായ ശവദാഹം പോലും അനുവദിക്കാതെ,ഏതോ ദേശദ്രോഹിയുടെശരീരം പോലെ ചിതയിലമരുന്നതു കണ്ട്,അർദ്ധരാത്രിയിൽ ഹൃദയം പൊട്ടിക്കരയുന്നആ അമ്മയുടെ നിലവിളി ഇന്ത്യ മുഴുവൻ മുഴങ്ങി!അതു പോലും കേൾക്കാതെ ഭരണകൂടം,ആ സാധു പെൺകുട്ടിയേയും മാതാപിതാ-ക്കളേയും പറ്റി കള്ളക്കഥകൾ പ്രചരിപ്പിക്കു-കയായിരുന്നു!എത്ര അധമമായ നടപടി!നീതി നടപ്പിലാക്കുമെന്നും, അവശവിഭാഗ -ങ്ങൾക്ക് പ്രത്യേകപരിഗണന നൽകുമെന്നും മറ്റും ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറുന്നവർക്ക് എങ്ങനെ ഇത്രയും നിഷ്ഠൂരന്മാരാകാൻ കഴിയുന്നു!ധരിച്ചിരിക്കുന്ന കാഷായത്തിൻ്റെ മഹത്വമറിയാത്ത ഭരണാധികാരിയോ?

ഹഥ്‌റാസ് കുറ്റകൃത്യത്തിൽ നേരിട്ട് പീഡിപ്പിച്ച പ്രതികളോടൊപ്പം, ഉന്നത ഉദ്യോഗസ്ഥന്മാരേയും പ്രതികളാക്കി നിയമ നടപടിക്ക് വിധേയരാക്കുന്നതാണു് നീതി.നിഷ്ഠൂരമായ ഈ ഭരണകൂട ഭീകരതയ്ക്ക്കാരണക്കാരായവരെ ശിക്ഷിക്കുക തന്നെ വേണം.അമ്പേറ്റു പിടഞ്ഞു വീണ പക്ഷിയുടെ വേദന കണ്ട് രാമായണമെഴുതിയ സന്യാസിയെവിടെ…ശ്രീ ശങ്കരൻ പരിഹസിച്ചുപാടിയ “ഉദരനിമിത്തം ബഹുകൃതവേഷം ” എന്ന പ്രകാരം ” കാഷായാംബരം ” ധരിച്ച കപട സന്യാസിയെവിടെ!

By ivayana