ദൈവമതം മനസ്സിലാക്കാത്തവൻ
വിശ്വാസിയുടെ മനസ്സിൽ
മദപ്പാടു തിരയുന്നതെന്തിനാവോ ?
മതങ്ങളെല്ലാമോതുന്നതു
മനുഷ്യസ്നേഹമാണെന്നിരിക്കെ
മനസ്സിൻ കറയിൽ മുക്കി
നീയെന്തിനു നിറം കൊടുക്കുന്നു ?
ദൈവമതത്തിനെന്തു നിറം മനുഷ്യാ ?
നിറം കൊടുക്കുന്നതു
മദമിളകുന്ന നിൻ മനസ്സല്ലേ ?
മദമിളക്കും വിഷമല്ല
മതമെന്നറിയുക,
അറിയണമെങ്കിലന്വോഷിക്കണം
ഗ്രന്ധങ്ങളിൽ മനസ്സിനു
കൂടൊരുക്കണം.
താടിയിലും തഴമ്പിലും,
തൊപ്പിയിലും തലപ്പാവിലും,
കുറി വരച്ച നെറ്റിയിലും,
കുരിശിലും, ജപമാലയിലും,
നിറങ്ങളിലും പിന്നെ,
മന്ത്ര, കുതന്ത്ര,കൊടിക്കൂറകളിലും
വാക്ചാതുരികളിലും നീ…
മതം തിരയുന്നുവെങ്കിൽ നിനക്കു
തെറ്റി.
മദമിളക്കും വിഷമല്ല മതം,
ദൈവവഴികളിലേക്കുള്ള വഴിച്ചൂട്ടു
മാത്രം.
ആളിക്കത്താതെ നോക്കാൻ പഠിക്കണം.
ദൈവരൂപം വരച്ചു നിൻ മനസ്സു
മടുക്കേണ്ട,
കടലുമാകാശവും പോര
നിറക്കൂട്ടൊരുക്കുവാൻ.
അരൂപിയാണവൻ
അനാദിയാണവൻ !
ദൈവനിഷേധമെന്തെളുപ്പം…
മതനിരാസവും തഥാ കഷ്ടം !
റഫീഖ്. ചെറവല്ലൂർ

By ivayana