ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് കടന്നുവന്ന വിജയ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ അംഗീകാരങ്ങളും അവസരങ്ങളും വിജയിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഉപ്പോള്‍ സംഗീത ലോകത്തിന് ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മലയാള സിനിമയിലെ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കൊന്നും അര്‍ഹിക്കുന്ന വിലകിട്ടുന്നില്ല. തമിഴ്, തെലങ്ക് അടങ്ങുന്ന മറ്റ് ഭാഷകളില്‍ ഈ പ്രശ്‌നങ്ങളില്ലെന്ന് താരം പറയുന്നു. ഇവിടെയുള്ള അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം വിജയ് യേശുദാസ് എടുത്തത്. പിതാവിന് സംഗീത ലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളും വിജയ് വെളിപ്പെടുത്തി.മലയാള പിന്നണി ഗായക രംഗത്തെത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയ് നിര്‍മായക തീരുമാനം

By ivayana