നേരിൽ കണ്ടതില്ലൊരിക്കലും
നേരിൽ കേട്ടതില്ലൊരിക്കലും
എങ്കിലും കവിതയിലൂടെ നിന്നെ
ഞാനറിയുന്നു ,പ്രിയ സൗഹൃദയമേ …
ചേർത്തുപിടിക്കുവാനാരുമി-
ല്ലാത്തയീ ലോകത്തിൽ
ചാർത്തപ്പെടുന്നതിതൊന്നു
മാത്രമോയീ ,ആത്മഹത്യ !
മരണമിത്ര നീചമായി പകർത്തിയ
മൗനസമ്മതങ്ങളേ …
നിങ്ങൾക്കു നാണമാകില്ലേ
കുറ്റമോതുവാനീ ,ആത്മഹത്യയെ ?
കളിവീട് മെതിച്ചു നീ
കെട്ടിയകുടിലിൽ
ഇന്നു വിരുന്നെത്തുമീപക്ഷികൾ
നിൻ കവിതപാനം ചെയ്ത് പറന്നിടട്ടെ !
ദിവസമേ ,നീ നിറച്ചിട്ടവേദന
മാറുവതെങ്ങനെ
ഉണർന്നിരിക്കട്ടെ വീടുമീ ലോകവും
പ്രിയ സൗഹൃദയമേ 🌷