കുട്ടി ആയിരുന്നപ്പോൾ രാവുംപകലുമില്ലാതെ വർഷത്തിൽ ഒരിക്കൽഓലമെടഞ്ഞു നടു നിവർത്താനും ചുരുക്കാനുംപണിപ്പെടുന്ന ഉമ്മയെ കാണുമ്പോൾഎന്റെ വീടും ഓട് മേഞ്ഞിരുന്നെങ്കിൽഎന്നായിരുന്നു..പുര പൊളിക്കുമ്പോൾ കഴുക്കോലിനേക്കാൾകരിയിൽ തളർന്ന് നിൽക്കുന്ന ഉമ്മയെകാണുമ്പോഴും ഈ പണിക്ക് പുറത്ത്നിന്നൊരു സഹായിയെ വിളിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽഎന്നായിരുന്നു..
മുകളിൽ ഇരുന്ന് പുര മേയുന്നഉപ്പാക്ക് ചെറിയ ഓലക്ക് ഇടയിൽവലിയ ഓല തിരുകി മുകളിലേക്ക്എറിഞ്ഞു കൊടുക്കാൻകുറച്ചൂടെ വലിപ്പം വെച്ചിരുന്നെങ്കിൽഎന്നും ഞാൻ ആഗ്രഹിച്ചിരുന്നു..അത് പലപ്പോഴും ഓല എറിഞ്ഞു കൊടുത്ത്തളർന്ന് ഇരിക്കുന്ന ഉമ്മയെ കാണുമ്പോൾ ആയിരുന്നു..ഓല കിട്ടാൻ വൈകുമ്പോൾ ഉമ്മയെശകാരിക്കുന്ന ഉപ്പയുടെ മുഖംകാണുമ്പോഴുംവേനലിന്റെ അറ്റത്ത് മഴമേഘങ്ങൾഇണചേർന്ന് പിറന്നു വീഴുന്നമഴ തുള്ളികൾ ഒരു തടസ്സവുമില്ലാതെവീട്ടിനുള്ളിലേക്ക് പതിക്കുമ്പോൾചോരുന്നിടത്ത് വെക്കുന്ന ബക്കറ്റുകൾതികയാതെ വരുമ്പോഴും കുറച്ചൂടെബക്കറ്റുകൾ കിട്ടിയെങ്കിൽഎന്നായിആഗ്രഹം..
രൗദ്രഭാവം പൂണ്ട ആകാശംഗർജ്ജിക്കുമ്പോൾ ഞങ്ങളെയുംഎടുത്ത് ഉമ്മ ഓടികയറുന്നഉമ്മാമ്മയുടെ വീട്പോലെ ഒരു വീടും..മീനില്ലാത്ത മീൻ കറിഇറച്ചി ഇല്ലാത്ത ഇറച്ചി കറിവറ്റില്ലാത്ത കഞ്ഞി..ഇതൊക്കെ ഉള്ളത് ആഗ്രഹിച്ചിരുന്നുമണ്ണിട്ടനിലത്ത് സിമന്റ് ഇട്ടിരുന്നെങ്കിൽമൺ കട്ട ചുമര് കല്ല് ആയിരുന്നെങ്കിൽകസേരകൾ സ്റ്റൂളുകൾ ഉണ്ടായിരുന്നെങ്കിൽഎംടിബി സൈക്കിൾ ബിഎസ് എ സൈക്കിൾ ഒക്കെ ആഗ്രഹിച്ച കാലത്ത്മീൻ വാങ്ങാൻ പോലും പൈസഉണ്ടായിരുന്നില്ലെന്നതാണ് സത്യം..പിന്നെ ബാഗ് ,ലീക്ക് ഇല്ലാത്ത പേന, കടലാസ് പെൻസിൽ ജോമേട്രിബോക്‌സ്,പത്താം ക്ലാസിൽ എല്ലാവരും എല്ലാവരാലും എഴുതപ്പെടുന്ന ഓരോട്ടോ ഗ്രാഫ്..ഓരോ പ്രായത്തും ഓരോ ആഗ്രഹങ്ങൾ..
എന്നിട്ടും ഈ കൊടിയ ദാരിദ്ര്യത്തിലുംപത്താം ക്ലാസ്സിൽഒരുവളെന്നെ നോക്കി കണ്ണടിച്ചുഅത് ഞാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നുഅതൊരു ഔദാര്യം പോലെഎനിക്ക് കിട്ടി അന്നത്തെ കാലത്ത്ആർക്കും സുലഭമായി കിട്ടാത്തഒരു സംഭവമാണ് അത്..അതിന് ശേഷം ഒറ്റക്കാവുമ്പോൾഅവളെ നോക്കാൻ പേടിയായിരുന്നുഎന്നത് വേറെ കാര്യം..അഞ്ചാം ക്ലാസിൽ ഇംഗ്ലീഷ്ഉത്തര പേപ്പറിൽ മലയാളത്തിൽഎനിക്കൊന്നും അറിഞ്ഞൂടാഎന്ന് ഞാൻ എഴുതിയത് ക്ലാസ്റൂമിൽ വെച്ചു ടീച്ചർ ഉറക്കെ വായിച്ചപ്പോഴാണ്ഞാനും ആ ക്ലാസിൽ പഠിക്കുന്നുണ്ടെന്ന്എല്ലാവരും അറിയുന്നതെന്ന്തോന്നുന്നുഎല്ലാവരും എന്നെ അത്ഭുതത്തോടെയാണ്നോക്കിയത്..
ആതിരയും കണ്ണനുംപ്രണയിക്കുന്നതുംതെല്ലൊരു അത്ഭുതത്തോടെയാണ്ഞങ്ങൾ കണ്ടത് കണ്ണൻ ആതിരക്ക്കൊടുത്ത ലെറ്റർ ഒരിക്കൽ കൈയ്യിൽകിട്ടിയതായിരുന്നു ആദ്യത്തെലൗ ലെറ്റർ അതിൽ നിറയെ ഉമ്മകളായിരുന്നു എന്നത് ഇപ്പോഴുംഓർമ്മയുണ്ട്പ്രണയം പോലും പാപംഎന്ന വിശുദ്ധ ചിന്തയിൽആ പാപത്തിൽ നിന്ന് ഞാൻഒഴിഞ്ഞു നടന്നു അന്നത്തെചില ശരികൾ..ഇന്റർ വെൽ അടിക്കുമ്പോൾമിട്ടായി വാങ്ങാൻ ഓടിയവരെനോക്കി വരാന്തയിൽ നിൽക്കാറാണ്പതിവ് പലവിധത്തിലുള്ള മിട്ടായിമണം പിന്നീട് ക്ലാസ് റൂമിൽ മണക്കും..
അന്ന് മിട്ടായി വാങ്ങാൻപോയാവർ പെട്ടെന്ന് തിരികെയെത്തിതന്നോട് കൂടെ ചെല്ലാൻ ആംഗ്യംകാണിച്ചു സ്കൂളിന് പിറകിലേക്ക് പോയിഅവർ വാങ്ങിയതിൽഎന്തെങ്കിലുംതനിക്കും തരാനാകും എന്ന് കരുതികൂടെ പോയപ്പോൾ കൂട്ടത്തിൽമൂപ്പുള്ളവൻ അരയിൽ നിന്നൊരുപുസ്തകം എടുത്തു..ഒരു കളർ പുസ്തകംആദ്യമായാണ് വലിയ പെണ്ണുങ്ങളുടെനഗ്നത കാണുന്നത് മനസ്സിൽഉള്ള എല്ലാ കണക്ക് കൂട്ടലുകളുംതെറ്റിച്ചു കൊണ്ട് മദാമ്മമാർ ശരിക്കുംകാണും വിധത്തിൽ അഴിച്ചിട്ട് നിൽക്കുന്നു..ശരിക്കും അത് കണ്ടപ്പോൾകൈയ്യും കാലും വിറക്കുകയുംശർദ്ധിക്കാനും മൂത്രം ഒഴിക്കാനുംഒക്കെയാണ് തോന്നിയത്..തലയിൽ മാത്രമേ മുടി വളരൂ എന്നുംഅന്നത്തെ കുട്ടി ചിന്തയായിരുന്നു..
പുസ്തകം നാലാക്കി മടക്കുമ്പോൾകണ്ടു അതിന്റെ വില നായരുടെകടയിൽ നിന്ന് ഒരുമാസത്തോളംരണ്ട് പൊറോട്ടയും കറിയുംകഴിക്കാനുള്ളത് ഉണ്ടായിരുന്നു..അന്നും നിറങ്ങളുടെ ലോകത്ത്കണ്ടവരെ പിന്നീടും വർണ്ണാഭമായലോകത്ത് തന്നെ കണ്ടു..ഒരു ബുള്ളെറ്റ് ആഗ്രഹിച്ചിരുന്നു..ഒരുപാട് ബുള്ളെറ്റുകൾ റിപ്പയർചെയ്യുമ്പോൾ മാസം തികയുമ്പോൾകിട്ടുന്നതിന്റെ കൂടെ കടം കൂടിവാങ്ങിയാൽ നിത്യ ജീവിതം മുന്നോട്ട്പോകുന്നവന് എന്ത് ബുള്ളെറ്റ്..കെട്ടിയവളും തന്നെ പോലെഇന്റർ വെൽ അടിക്കുമ്പോൾവരാന്തയിൽ നിന്നവൾആയിരുന്നിരിക്കണം..
അതിനിടയിൽ മൂത്തമകൻആണ് ചോദിച്ചതെന്ന് തോന്നുന്നുഉപ്പാ മ്മക്ക് ഒരു വീട് ഉണ്ടാകുമോഓലപ്പുരയെങ്കിലും മണ്ണിന്റെകട്ടകൾ കൊണ്ടുള്ള ചുവരായാലുംനിലത്ത് മണ്ണായാലും..വെളിച്ചം ഇല്ലെങ്കിലും കസേരകൾഇല്ലെങ്കിലും…….ഓരോ പ്രായത്തിലും ഓരോആഗ്രഹങ്ങൾ…
Abdulla Melethil