കൊഴിഞ്ഞു വീഴാറായ പൂവിന്റെ
ഇതളിൽ പറന്നു വന്നിരുന്ന വണ്ടാണ് ഞാൻ.
മഞ്ഞുവീണു നിൻ ഇതളുകളിൽ
തളം കെട്ടിയ തേൻ തുള്ളികൾ അലിയിച്ചിട്ട്
പറന്നു പോകാൻ കഴിയില്ലെനിക്ക്.
പ്രണയിച്ച പൂവുകൾ എന്നിൽ വിടർത്തിയ
ഹൃദയതാളം പലവട്ടം കൊഴിഞ്ഞുപോയി.
പലനാളുകൾ ഞാൻ പറന്നു കേറിയ മലകളിലെ
മഞ്ഞുതുള്ളികൾ എന്നെ പുതപ്പിച്ച
ശീതള തണുപ്പാണ് എന്റെ പ്രണയം.
മൗനം എന്റെ സിരകളിൽ ഒഴുക്കിയ കൗമാരം
നിന്നിൽ കൂടി വീണ്ടെടുക്കുന്നു ഞാൻ.
മോഹിച്ചിടുക നമ്മൾ എന്നും മോഹിക്കയല്ലാതെ എന്തുചെയ്യും.?
ആയിരമായിരം സങ്കൽപ്പങ്ങളിൽ ഞാൻ ആരാധിക്കും നിന്നെ
നിൻ ദളങ്ങളിൽ ഒന്ന് തൊട്ടുതലോടാൻ
മോഹമുണ്ടെനിക്കെങ്കിലും
പൂവായി തന്നെ നിൽക്ക നീ..
കൊഴിഞ്ഞങ്ങു വീഴാതെ…
സുരേഷ് പാങ്ങോട്