പട്ടsച്ചാരം പറന്നു ചിതറുന്ന
മൃത്യുനിലയമോ നിൻ ഹൃദയം?
കറുത്ത നിറമാർന്ന പെൺകുട്ടീ…..
കറുത്ത പെൺകുട്ടീ…. പറയൂ
വെറുത്തുവെന്നോ നീവെട്ടം?
[ പട്ടsച്ചാരം…..]
അകലേ , മാമലച്ചെരിവിൽ പുലരി
അകാല ചരമമടഞ്ഞല്ലോ…
ക്ഷണഭംഗുരമീ ജീവിതം
ക്ഷണഭംഗുരമേ യൗവനം…
അസ്വസ്ഥമാമെൻ നിദ്രയിലെന്തിന്
അണഞ്ഞു തോഴീ നീ കനവായ്…?
[ പട്ടടച്ചാരം….]
പറയാനിനി മുതിരേണ്ട,മൊഴികൾ
വൃഥാവിലാക്കിക്കളയേണ്ട…
പരിചിതമാണാ മാനസം
പരിചിതമാ ഹൃദ്സ്പന്ദനം….
പൊലിഞ്ഞ സൂര്യോദയങ്ങളെന്തിന്,
നമുക്കു വെൺമതി മതിയല്ലോ…
[ പട്ടsച്ചാരം….]

By ivayana