ഇടയ്ക്കിടെ
ചുരമിറങ്ങുന്ന
ആനവണ്ടി കണക്കെ
കിതച്ചു കൊണ്ടവൾ
എന്നിലേക്ക് ഓടിയെത്താറുണ്ട്,,,
അപ്പൊഴൊക്കെയും
തികഞ്ഞ ഒരു
മദ്യപാനിയുടെ
എല്ലാ പ്രൌഡിയോടും കൂടി
ഞാൻ വാളുവച്ചു
തളർന്നു കിടന്നു,,
എനിക്ക് വെളിവ് വീണാൽ
നിന്നോട് ആദ്യം ചോദിക്കുക
ഒരു ടിക്കറ്റ് പോലും ഇല്ലാതെ
നിന്നിൽ യാത്ര ചെയ്ത
വെറുമൊരു യാത്രക്കാരനായ
എന്നെ നീ
തേടി വന്നത്
എന്തിനാണ് എന്നാവും..
ഞാനെന്ന ഓട്ടക്കാലണയുടെ
കള്ളവണ്ടി യാത്ര
ആയിരുന്നുവല്ലോ നീ,,
ഓരോ ഹെയർപിൻ
വളവുകളും താണ്ടി
നീ ഞരങ്ങി ഓടുമ്പോഴും
എന്റെ ഉള്ളിലിരുന്നൊരു
മദ്യപാനിയുടെ ഹൃദയം
നിന്നെ തിരയുന്നുണ്ടായിരുന്നു,,,
പക്ഷെ നീ തിരിച്ചു
പൊയ്ക്കോള്ളു….
എന്നോ തുളവീണൊരു
ഹൃദയത്തിന്
നിന്നെ താങ്ങുവാൻ
കെൽപില്ല പോലും,,,
നിന്റെ മുന്നിൽ
ചോര ശർദിച്ചു
തളർന്നു വീഴുമ്പോഴും
ഞാൻ നിന്നോട് യാചിക്കും
*തിരിച്ചു പോയ്കൊള്ളുക
പ്രിയമേ
ഞാൻ നിന്നിലെ ഒരേകാന്ത
തടവുകാരൻ മാത്രം *
🌷ശ്രീകൃഷ്ണ 🌷