പ്രിയമുള്ളവരേ .തൃശൂർ ജില്ലയിലെ ചേർപ്പ് സ്വദേശിയായ . അൻസാർ . രണ്ടര വർഷമായി റിയാദിലെത്തിയിട്ട് . വീട്ടിലെ ജോലിക്കു പുറമെ സ്‌പോൺസറുടെ ബന്ധു വീടുകളിലും . സുഹൃത്തുക്കളുടെ വീട്ടിലും പണിയെടുക്കണമായിരുന്നു . ജോലിയെല്ലാം കഴിഞ്ഞു തളർന്നാലും കഴിക്കാൻ ആഹാരം കിട്ടാതെയും യഥാസമയം ശമ്പളം കിട്ടാതെയും ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു .
കൂടാതെ സ്പോൺസറായ ലേഡിയുടെ . സഹോദരന്മാരും . സുഹൃത്തായ ഒരു പോലീസുകാരനും . അൻസാറിനെ റൂമിൽ കയറി മർദ്ദിക്കുക സ്ഥിരമായിരുന്നു . സഹികെട്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു . തന്റെ ഭാര്യയെ വിവരം അറിയിച്ചു . മുഴു പട്ടിണിയിൽ കഴിയുന്ന ആ സ്ത്രീക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . എങ്കിലും അവർ തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി . ആരുടെയൊക്കെയോ പരിചയത്തിൽ . റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ വിനോദിന്റെ അടുക്കൽ വിഷയം എത്തി . അവിടെനിന്നും പീറ്റർ കോതമംഗലം . എന്റെ സഹായം തേടി . ഞാനാവശ്യപ്പെട്ട എല്ലാ രേഖകളും എനിക്ക് നൽകി . വിഷയം ഏറ്റെടുത്ത ഞാൻ ആദ്യം അൻസാറിനെ കണ്ടു വിവരങ്ങളെല്ലാം മനസിലാക്കി .
പിന്നീട് സ്പോൺസറുമായി സംസാരിച്ചു . ആ വനിത . വലിയ അഹങ്കാരിയാണെന്നു മനസ്സിലായി . എങ്കിലും നിരന്തരം തന്ത്രപരമായി ഇടപെട്ടുകൊണ്ട് അവരുടെ സ്നേഹം പിടിച്ചു പറ്റി . അവരുടെ വീട്ടിലെത്തി . വിശദമായി സംസാരിച്ചു . അതിൽ നിന്നും എനിക്ക് വ്യക്തമായി സ്പോൺസർ സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥയാണെങ്കിലും അവർക്കു സൗദിയിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ല എന്ന് . അവരുടെ സുഹൃത്തായ പോലീസുകാരനും . സഹോദരന്മാരും കൂടി ഈ സ്ത്രീയെ വഴി തെറ്റിക്കുകയാണെന്നും മനസ്സിലായി . ഞാനവിടെയിരുന്നു മൂന്ന് പേരെയും വിളിച്ചു വരുത്തി .
പോലീസുകാരൻ എന്നെ ഭീഷണിപെടുത്താൻ നോക്കി . നല്ല രീതിയിൽ ഈ വിഷയം പരിഹരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ ഈ പോലീസുകാരൻ ജോലി ചെയ്യുന്ന സ്റ്റേഷനിലെ കേപ്റ്റനെ വിളിച്ചു സംസാരിച്ചു . കേപ്റ്റൻ പോലീസുകാരനുമായി സംസാരിച്ചു . മേലിൽ മറ്റുള്ളവരുടെ വിഷയങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് താക്കീതു നൽകി . പോലീസുകാരൻ അപ്പോൾ തന്നെ സ്ഥലം വിട്ടു .
പിന്നീട് സ്പോൺസറായ സ്ത്രീയോട് നിയമ നടപടികളുമായി മുന്നോട്ട് പോയാലുള്ള ബുദ്ദിമുട്ടുകളെ കുറിച്ച് ഞാൻ പറഞ്ഞു ബോധ്യപ്പെടുത്തി . അവരുടെ തെറ്റുകൾ അവർ സമ്മതിച്ചു . അപ്പോൾ തന്നെ ഫൈനൽ എക്സിറ്റ് അടിച്ചു പാസ്പ്പോർട്ട് എന്നെ ഏൽപ്പിച്ചു . പിന്നീട് അൻസാറിന് നാട്ടിലേക്കു പോകാൻ ടിക്കറ്റിനു മാർഗ്ഗമില്ലായിരുന്നു . ഫ്രീ ടിക്കറ്റ് നല്കാൻ ഗൾഫ് മലയാളി ഫെഡറേഷൻ തയ്യാറായി . അതോടെ അൻസാറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി . സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു കൊണ്ട് അൻസാർ നാട്ടിലേക്ക് പോയി …..