കാലത്തിൻ്റെ മധുരനോവ്
ഇന്നെനിക്ക് വിരസതയേകി
സാഗരം കണക്കേ,
ആർത്തിരമ്പുകയായെന്നുള്ളം
ചുഴിയുടെ കുത്തൊഴുക്ക്
ആനന്ദമേകിയ നേരം
കുഞ്ഞോളങ്ങൾക്കുമീതെ
മണിത്തെന്നലായ് നീയും
കൂമ്പെടുക്കുന്ന മാദകസ്വപ്നം
ഊളിയിട്ടപോലെയും,
മധുരാനുഭൂതിയൊടെയാ
മടിത്തട്ടിൽ വിഹരിച്ചും,
പാതികൂമ്പിയ മിഴികളൊടെ
ആ സ്വപ്നനിമിഷം
രാഗാനുഭൂതിയാൽ നിന്നുടെ
മടിത്തട്ടിലേറിയും,
കര കടലോടടുത്തനേരം
നേർത്ത നൂലിനാൽ ഇടറും
പാദങ്ങളൊടെ ഞാനും
✍ ബേബിസബിന

By ivayana