കേരളപ്പിറവി ദിനത്തിൽ പെണ്ണുങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ജ്വാലയിൽ ജാതി മത ലിംഗ രാഷ്ട്രീയ വ്യത്യസ്തതകൾക്കതീതമായി ഒറ്റക്കെട്ടായി കണ്ണി ചേരേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണ് നാം.

മുലകുടി മാറാത്ത പൈതങ്ങൾ മുതൽ 90 കഴിഞ്ഞവർക്ക് പോലും നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗീകാതിക്രമം നേരിട്ടു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത യുവത്വത്തിൻ്റെ ചെറുത്തുനിൽപ്പിൻ്റെ തെളിവുകളാണ് പ്രതിഷേധ ജ്വാല ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയിൽ നിന്നും മനസിലാവുന്നത് ‘വംശീയ വെറിയുടെയും കുറ്റവാളികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതും കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കുന്നു.

കുഞ്ഞുങ്ങളുടെ ആർത്തനാദം കാതുകളിൽ വന്ന ലക്കുമ്പോൾ മന:സ്സാക്ഷിയുള്ള ആർക്കും മനസ്സമാധാനത്തോടെ കിടന്നുറങ്ങാനാവില്ല. ഓരോ ദിവസവും വരുന്ന വാർത്തകൾ നാളെ ആരാണ് എന്ന ചോദ്യം നമ്മളിലുണർത്തുന്നു. ഒരു പക്ഷെ നമ്മളിൽപ്പെട്ട കുഞ്ഞുങ്ങളോ മറ്റോ ആയിക്കൂടെന്നില്ല. അത്രക്കും അരാജകത്വം നിറഞ്ഞ സന്ദർഭമാണിത്.

പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ സമുഹത്തോട് ചെയ്യുന്ന അനീതിയും’ പുഴുക്കളെപ്പോലെ ജീവിച്ചു തീർക്കേണ്ട വരുമായിത്തീരും. സൃഹൃത്തുക്കളെ ,ജാതിമത ,ലിംഗ ,കക്ഷി രാഷ്ട്രിയത്തിന്ന തീതമായി ചിന്തിച്ചു കൊണ് നമ്മുടെ മക്കൾക്ക് വേണ്ടി നവംബർ ഒന്നിന് നടക്കുന്ന പ്രതിഷേധ ജ്വാലയിൽ അണിനിരക്കാൻ ഒരമ്മയെന്ന നിലയിൽ അപേക്ഷിക്കുന്നു. കോ വിഡ് എന്ന മഹാമാരി നമ്മളെയൊക്കെ വിട്ടുതടങ്കലിലാക്കിയ ഈ സന്ദർഭത്തിൽ വിടുകളിലിരുന്നെങ്കിലും പ്രതിഷേധ ജ്വാലയിൽ പങ്കാളിയാവുക. മറക്കരുത് നവംബർ ഒന്ന്.

By ivayana