കാലം തെറ്റി വന്നൊരാ ‘കാലവർഷ’ത്തിൻ
കാൽപ്പാദങ്ങൾ പിന്തുടർന്നൊരെൻ ചിന്തകൾ
കാടും പടലവും കയറി കൂരിരുൾ നിറഞ്ഞു പോയ്…
പാതി പെയ്തൊഴിഞ്ഞൊരാ ‘ഇടവപ്പാതി’യിൽ
പാതി വഴിയിലെങ്ങോ വെച്ചു മറന്നു ഞാനതിൻ പാതിയും…
കണ്ടതില്ലെങ്ങുമേ അതിൻ തുണ്ടുകൾ പോലുമിന്നു ഞാൻ…
തുയിലുണർത്തുന്നൂ ഇന്നെൻ ചിന്തകളെ
രാവും പകലും
തുലാസിലിട്ടളന്നു പെയ്യുന്നൊരീ
‘തുലാവർഷ’ സന്ധ്യകൾ…
‘തുലാവർഷമേ’ നിനക്കേകുന്നൂ
തുലാസ്സിലിട്ടളക്കാതെയെൻ
ചിന്തകളാലൊരു ‘തുലാഭാരം’..!

By ivayana