ണിംണിംണിംണിംണിം……
All of you
Stand Up !
വിക്ടര്‍ ഹ്യൂഗോയുടെ
കാല്‍പ്പാടുകള്‍ക്ക്
അരികെ,
എഴുന്നേല്‍ക്കവേ,
അറ്റുവീണ പനിനീര്‍പൂ…
തലയറ്റുപോയ
ഒരു ചോക്ക് കഷണമായി
ക്ളാസ് മുറി,
വാള്‍തലപ്പുകള്‍
വിറ്റുപോകുന്ന
ബെഞ്ചില്‍,
ഊതിക്കെടുത്തിയ
ഒരു വിളക്ക്….
ഇരുട്ടിലൂടെ നടന്നുവരുന്ന
നവോത്ഥാനങ്ങള്‍ക്ക്
കാല്‍തെറ്റി വീഴാതിരിക്കാന്‍,
ആ ശിരസ്സ്,
ഓടയിലേക്ക് തട്ടിമാറ്റാനായി,
മുടന്തിയിറങ്ങിയത്,
വ്രണങ്ങളുടെ
രോഗക്കിടക്കയ്ക്കരികെ
അഴിച്ചുവെച്ച,
നാവുകളുടെ നനവു പുരണ്ട
ഒരു ചെരുപ്പ്….
സൂര്യാസ്തമയത്തിനു മുന്‍പ്
എരിഞ്ഞടങ്ങാനാവാതെ,
തീ തേടുന്ന നാട്ടുവരമ്പ്..
വോള്‍ട്ടയര്‍…?
ആബ്സന്റ് !
റൂസ്സോ…?
ആബ്സന്റ് !
മൊണ്ടസ്ക്യൂ..?
ആബ്സന്റ് !
ബോദ്ലെയര്‍..?
ആബ്സന്റ് !
പോള്‍ വലേറി..?
ആബ്സന്റ് !
വിക്ടര്‍ ഹ്യൂഗോ..?
നോ, സര്‍…!
Sit down
Let us start
the class….

By ivayana