വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻ
മനസ്സിൽ കുടിയേറുമോ അൽപ്പനേര൦ …
തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം…
നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…
മധുമാസരാവുകൾക്കു വിരുന്നൊരുക്കി
വേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …
പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനി
പ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..
ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീ
ഇത്തിരി നേര൦ ചേർന്നിരിക്കൂ …
നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തു
താള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾ
കിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽ
പ്രണയവസന്ത൦ പൊഴിക്കാമീരാവിൽ …
സ്നേഹമലരുകള്‍ പുഞ്ചിരി തൂകുമ്പോള്‍
പുലർമഞ്ഞിൻ നനവിൽ പുണർന്നിരിക്കാ൦ ..