പാടിപതിഞ്ഞപ്പോഴെല്ലാം, കേട്ടതെല്ലാം
മായക്കാഴ്ചകളായിരുന്നീടവേ
അയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെ യോ
വന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,
കാലവുംകഥയും മാറിമറിഞ്ഞപ്പോൾ,
തകർന്നഹൃദയവുമായ് രാജാ ദശരഥൻ
പ്രിയപുത്രരേയും ജനകജയെയും വന –
വാസത്തിന്നയച്ച പീഡിതകഥയിലെ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽ
ചീന്തേരുപൊടികൾ പോൽ പാറിനടന്നു..
പൂജിതകഥയിൽ മഹാറാണിയാം കേകയപുത്രിയിൽ,
പ്രേമവും കാമവും വർണ്ണവും വൈചിത്ര്യവും ചേർന്ന മാനസവാടികയിൽ,
മതിമറന്നകാലത്തിൽ
വന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,
അയോദ്ധ്യാധിപതിയുടെ മനവും
മാനവും വിജയവും
തന്റെ വിരൽത്തുമ്പിനാൽ നേടിയെടുത്ത പ്രിയഭാജനത്തിന്റെ ചേതോഹരമാം പ്രണയത്തിൽ,
മതിമറന്നുനൽകിപ്പോയ രണ്ടുവരങ്ങൾ
ഇടിത്തീപോൽ ഹൃദയവാതായനങ്ങളിൽ
ചെന്നുപതിച്ചൂപോയ്…
ആടിയുലഞ്ഞുപോയൊരാ രാവുകളിൽ,
കാലപുരിക്കെന്നപോൽ
കാനനവാസത്തിനു നേർച്ചക്കിട്ടപ്പോൾ,
ലോപപാദനുനൽകിയ മകളുടെ പകലിരവുകൾ മനസ്സിലേക്കോടിയെത്തിയപ്പോൾ,
രാജാധികാരം പാരമ്പര്യങ്ങൾക്കനുസൃതമാം വണ്ണംവരില്ലെന്നുകണ്ടപ്പോൾ,
പുത്രരില്ലാദുഖത്തിൻഹേതു ഹോമാഗ്നിയിൽ ഉയർന്നുവന്നപ്പോൾ,
പ്രഥമരാജ്ഞിക്കുമാത്രം നൽകാതെ മൂവരും പങ്കുവച്ചപ്പോൾ, ഓർമ്മകൾ രാപ്പനികളായ്…
കാലംമാറ്റിയകനവുകളൊന്നും മനതാരിൽ പോലും ഉയർന്നുവരാതിരുന്നപ്പോൾ,
നേർസാക്ഷ്യങ്ങളിൽ സന്തോഷങ്ങൾ മനസ്സാകും ലോലമാംചിത്രത്തുണിയിൽ ചുരുട്ടിവച്ചപ്പോൾ,
ആരോടുമുരിയാടാതെ ഗൂഢമാനത്തിൽ കാത്തിരുന്നൊരാക്കാലത്തിൽ,
പ്രിയപ്രഥമപുത്രന് രാജ്യാഭിഷേകം നിഷേധിക്കപ്പെട്ടപ്പോൾ,
ചടുലമാം മനസ്സും ഏകാന്തജഡിലമാം സന്തോഷങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ വൃദ്ധരാജന്റെ
മനം പെരുമഴപോൽ പെയ്തുതോർന്നു..
മരണംവന്നു മുഖാമുഖം കണ്ടപ്പോൾ,
പുത്രദുഃഖത്താൽ മരിക്കുമെന്നൊരു ശാപം
ദശരഥനൊപ്പംവളർന്നുവന്നൊരാ
ശകുനങ്ങൾ കണ്ടപ്പോൾ,
രാജവേറ്റം ആകുലചിത്തനായിപ്പോയ് !
കുംഭത്തിൽ ജലംനിറക്കുന്നൊരൊലികേട്ട്
കരിതുമ്പിക്കരത്തിൽ ജലംനിറയ്ക്കുന്നതെന്നു നിനച്ച്,
ആമോദത്താൽ വഴിവിട്ടുപോയചാപം കൊണ്ടുപോയ മാനവും മനസ്സമാധാനവും
ഇന്നീ അന്തപ്പുരത്തിലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞപ്പോൾ
രാജാവറിയാതെ ജപിച്ചുപോയ്
രാമാ… ! സീതേ… ! ലക്ഷ്മണാ… !
0
ബിനു. ആർ.

By ivayana