കുഞ്ഞിളം നാവിലിന്നു
കുന്നോളം സ്നേഹത്തോ
ടൊന്നു കുറിച്ചു ആദ്യാക്ഷരം
ഇത്തിരി തേൻ തൊട്ട
പോലൊത്തിരി സ്നേഹമായ്
ആ തളിർച്ചുണ്ടിൽ വിരി
ഞ്ഞൊത്തിരിപ്പുഞ്ചിരിയും
ഇല്ല കരഞ്ഞില്ല, ചെഞ്ചുണ്ടു
വിതുമ്പിയില്ല ചേട്ടൻ –
തൻ വിദ്യ കണ്ടതല്ലേ
എഴുത്തു വിരൽ തൊട്ടു
അരി മണി തന്നിലായ്
എഴുതിത്തുടങ്ങി ഓങ്കാരവും
കൊഞ്ചും മൊഴിയിലാ
അക്ഷരം ചൊല്ലുമ്പോഎമ്പാടു
വിരിയുന്ന പൂക്കൾ കണ്ടു
ഏറെ പ്രതീക്ഷയുണ്ടുണ്ണീ
നിന്നിലെന്നാത്മഗദം
ഏറെ ഉയരുന്നെല്ലാർക്കുമേ
കന്നിയെഴുത്തിൻ്റെ കൗതുകം
പേറിയ, പോന്നോമനയും
പുളകിതഗാത്രയായി
ഉള്ളങ്ങൾ നിറഞ്ഞാ-
മോദമോടവെ, വിദ്യാരംഭ
വുമങ്ങനെ വന്നു പോയി.
പ്രകാശ് പോളശ്ശേരി

By ivayana